#letterboxedlist | ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ

#letterboxedlist | ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ
Jul 3, 2024 11:34 AM | By Jain Rosviya

(moviemax.in) ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്.

സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്.

ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഈ വര്‍ഷം ജൂൺ വരെ ആഗോള തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 25 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്.

ഇതിൽ അഞ്ചും മലയാള സിനിമയാണ് എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

കിരൺ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ലാപതാ ലേഡീസ്' ആണ് ലെറ്റര്‍ബോക്സ്ഡ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ 'മഞ്ഞുമ്മല്‍ ബോയ്സാ'ണ് ലിസ്റ്റിൽ ഏഴാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് ആട്ടവും 15-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയുഗവും ഇടം നേടി. 16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, 25-ാം സ്ഥാനത്ത് സർപ്രൈസ് ഹിറ്റടിച്ച പ്രേമലുവുമാണ് ഉള്ളത്.

ലെറ്റര്‍ബോക്‌സ്ഡ് റേറ്റിംഗിൽ എല്ലാ രാജ്യത്തും തിയേറ്ററിൽ റീലീസ് ചെയ്യപ്പെട്ട സിനിമയും ഓ ടി ടി ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാകുന്നത്.

ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് അത്യാവശ്യമാണ്.

#Five #films #from #Malayalam #this #year #letterboxed #list #World #Cinema

Next TV

Related Stories
#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

Jul 5, 2024 01:35 PM

#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെ പലരും അംഗീകരിച്ചെങ്കിലും റിലീസിനെത്തിയ സമയത്ത് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍...

Read More >>
#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

Jul 5, 2024 01:07 PM

#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി....

Read More >>
#mammootty | അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

Jul 5, 2024 12:12 PM

#mammootty | അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ...

Read More >>
#kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച

Jul 5, 2024 11:52 AM

#kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച

ഹിറ്റ് സിനിമകളു‌ടെ ഒരു നിര തന്നെ കാവ്യയെ തേ‌ടി വന്നു. പെരുമഴക്കാലം, ​ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ കാവ്യ...

Read More >>
Top Stories










News Roundup