---
title: "#viral | 'ഞങ്ങളുടെ കുഞ്ഞുവാവക്ക് പല്ലുവന്നു, എത്ര സന്തോഷമുള്ള ദിവസം'; മൂന്നാം ക്ലാസുകാരന്റെ രസകരമായ ഡയറിക്കുറിപ്പ്"
english_title: "#Our #baby #teethed #happy #day #Funny #diary #third #grader"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216716/our-baby-teethed-happy-day-funny-diary-third-grader"
published_at: "2024-07-02T12:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683a5a55700b_viral.jpg"
keywords: []
---

# #viral | 'ഞങ്ങളുടെ കുഞ്ഞുവാവക്ക് പല്ലുവന്നു, എത്ര സന്തോഷമുള്ള ദിവസം'; മൂന്നാം ക്ലാസുകാരന്റെ രസകരമായ ഡയറിക്കുറിപ്പ്

> **Lead Summary:** ** **നമ്മിൽ പലരും സ്കൂളിൽ പഠിക്കുമ്പോൾ ഡയറി എഴുതിയിട്ടുണ്ടാവും. രാവിലെ ഇത്ര മണിക്ക് എഴുന്നേറ്റു, ചായ കുടിച്ചു തുടങ്ങി അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം നമ്മുടെ ഭാഷയിൽ നാം ആ ഡയറിയിലേക്ക് പകർത്താറുണ്ട്.

## Article Content

** **നമ്മിൽ പലരും സ്കൂളിൽ പഠിക്കുമ്പോൾ ഡയറി എഴുതിയിട്ടുണ്ടാവും. രാവിലെ ഇത്ര മണിക്ക് എഴുന്നേറ്റു, ചായ കുടിച്ചു തുടങ്ങി അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം നമ്മുടെ ഭാഷയിൽ നാം ആ ഡയറിയിലേക്ക് പകർത്താറുണ്ട്.

ഇന്നുമുണ്ട് അതുപോലെ കുഞ്ഞുങ്ങളോട് ഡയറിക്കുറിപ്പ് എഴുതി വരാൻ പറയുന്ന അധ്യാപകർ. ഒരുപാട് ഡയറിക്കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അതുപോലെ, ഒരു മൂന്നാം ക്ലാസുകാരന്റെ രസകരവും ക്യൂട്ടുമായ ഒരു കുഞ്ഞു ഡയറിക്കുറിപ്പാണിത്.

മണ്ണാർക്കാടിലെ കുമരംപുത്തൂർ ​ഗവ. എൽപി സ്കൂൾ അധ്യാപികയായ സൗമ്യ എം ആണ് ഈ ഡയറിക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുസമ്മിൽ എഴുതിയതാണ് കുറിപ്പ്. അവനൊരു വലിയ വിശേഷമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത് അവന്റെ വീട്ടിലെ, അവന്റെ പ്രിയപ്പെട്ട കുഞ്ഞുവാവയ്‍ക്ക് പല്ലു വന്നു.

ആ സന്തോഷമാണ് അവൻ തന്റെ ഡയറിയിൽ എഴുതിയിരിക്കുന്നത്. ജൂൺ 28 വെള്ളിയാഴ്ച ദിവസത്തെ ഡയറിക്കുറിപ്പാണത്.

***'ഇന്ന് എനിക്ക് സന്തോഷമുള്ള ദിവസമായിരുന്നു. ഞങ്ങളുടെ കുഞ്ഞുവാവക്ക് പല്ലുവന്നു. ഞാൻ കുഞ്ഞിവാവയുടെ വായിൽ എന്റെ വിരൽ കൊണ്ട് തൊട്ടുനോക്കി. അപ്പോൾ എന്റെ വിരലിൽ കടിച്ചു' എന്നാണ് മുസമ്മിൽ എഴുതിയിരിക്കുന്നത്.*****

'ക്യുട്ട്നസ്സ് ഓവർലോഡഡ്. അവന്റെ വാവക്ക് പല്ല് വന്നു പോലും. എന്റെ ക്ലാസിലെ മുസമ്മിൽ എഴുതിയത്' എന്ന കാപ്ഷനോടെയാണ് അധ്യാപിക ചിത്രം പങ്കുവച്ചിരിക്കുന്നത്.'

*
***

### Related Links & Sources
- [Original Story Source](https://moviemax.in/news/216716/our-baby-teethed-happy-day-funny-diary-third-grader)