#lakshminakshathra | കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി ലക്ഷ്മി നക്ഷത്ര, നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് രേണു

#lakshminakshathra | കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി ലക്ഷ്മി നക്ഷത്ര, നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് രേണു
Jul 2, 2024 11:57 AM | By Susmitha Surendran

(moviemax.in)  അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ​ഗന്ധം പെർഫ്യൂം ആക്കി വാങ്ങി അവതാരക ലക്ഷ്മി നക്ഷത്ര.

കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആ​ഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്.

പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങൾ പുതിയ യൂട്യൂബ് വീഡിയോയിലൂടെ ലക്ഷ്മി പങ്കുവച്ചു. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു.

മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്നും അതിന് സഹായിക്കാമോ എന്നും രേണുക ലക്ഷ്മി നക്ഷത്രയോട് ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

തുടർന്നാണ് ലക്ഷ്മി നക്ഷത്ര ദുബായിലെത്തി പെർഫ്യൂം ഉണ്ടാക്കുന്ന യൂസഫിനെ സമീപിച്ചത്. ‘‘ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്.

എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വീഡിയോ.

മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ.’’– ലക്ഷ്മി നക്ഷത്ര വ്ലോ​ഗിൽ പറഞ്ഞു.

സുധിച്ചേട്ടനുമായി താൻ നാട്ടിലേക്ക് പോവുകയാണ് എന്നാണ് പെർഫ്യൂം ഏറ്റുവാങ്ങിക്കൊണ്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. പെർഫ്യൂം ഉണ്ടാക്കി യൂസഫും രേണുവും ഫോണിൽ സംസാരിക്കുന്നതും ഇരുവരും കരയുന്നതും വീഡിയോയിലുണ്ട്.

നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്.

#LakshmiNakshatra #made #scent #Kollam #Sudhi #perfume #burst #tears #thanking #Renu

Next TV

Related Stories
#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6

Jul 3, 2024 06:28 PM

#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6

ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന...

Read More >>
#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

Jul 2, 2024 08:33 PM

#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

വലിയ ചലനങ്ങൾ ഷോയിൽ ഉണ്ടാക്കാനായില്ലെങ്കിലും പോസിറ്റീവായ മാറ്റങ്ങൾ ഷോയ്ക്ക് ശേഷം അഭിഷേകിന്റെ...

Read More >>
#binny | ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തു, സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു; പ്രണയകഥ പറഞ്ഞ് ബിന്നി

Jul 2, 2024 11:17 AM

#binny | ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തു, സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു; പ്രണയകഥ പറഞ്ഞ് ബിന്നി

അങ്ങനെയുള്ള രണ്ടു പേരാണ് നൂബിനും ബിന്നിയും.ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നൂബിനും...

Read More >>
#saikrishnan|   സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

Jul 2, 2024 07:20 AM

#saikrishnan| സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ സെന്റിമെന്‍സിനെ വച്ച് ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍...

Read More >>
#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

Jul 1, 2024 01:39 PM

#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

സൂപ്പർ സിങ്ങർ 7ലെ മത്സരാർത്ഥിയായിരുന്നു താരം.ശേഷം കുക്ക് വിത്ത് കോമാളിയെന്ന ടെലിവിഷൻ ഷോയിലും...

Read More >>
#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

Jul 1, 2024 01:16 PM

#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും...

Read More >>
Top Stories










News Roundup