#binny | ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തു, സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു; പ്രണയകഥ പറഞ്ഞ് ബിന്നി

#binny | ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തു, സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു; പ്രണയകഥ പറഞ്ഞ് ബിന്നി
Jul 2, 2024 11:17 AM | By ADITHYA. NP

(moviemax.in)ഒരുമിച്ച് അഭിനയിക്കുന്നവര്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ അഭിനയത്തിലേക്ക് എത്തും മുമ്പ് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത് രസകരമാണ്.

അങ്ങനെയുള്ള രണ്ടു പേരാണ് നൂബിനും ബിന്നിയും.ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നൂബിനും ബിന്നിയും. നൂബിനെയാണ് മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്.

ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ. പ്രദീഷായുള്ള നൂബിന്റെ അഭിനയം കയ്യടി നേടി. പിന്നീടാണ് ബിന്നിയുടെ എന്‍ട്രി. ഗീതാ ഗോവിന്ദത്തിലൂടെ.

പരമ്പരയും ബിന്നിയും ജനപ്രീതി നേടുകയും ചെയ്തു.ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ബിന്നി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിന്നി ആ കഥ പങ്കുവച്ചത്.

വിവാഹത്തിന് കുടുംബങ്ങള്‍ എതിരായിരുന്നു. എന്നാല്‍ അവരുടെ പ്രണയത്തിന് മുന്നില്‍ ഒടുവില്‍ വീട്ടുകാര്‍ മുട്ടുമടക്കുകയായിരുന്നു. ആ പ്രണയ കഥ വായിക്കാം തുടര്‍ന്ന്.

ഒരു സുഹൃത്തു മുഖേനയാണ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇടയ്ക്ക് ചാറ്റ് ചെയ്യും. അത് എപ്പോഴോ പ്രേമമായി. ആ സമയം ഞാന്‍ ചൈനയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

നൂബിന്‍ ദുബായിയിലും. പിന്നീട് അവന്‍ നാട്ടില്‍ വന്നു. എല്‍എല്‍ബിയ്ക്ക് ചേര്‍ന്നു. ഒരു സ്ഥാപനം തുടങ്ങി. മോഡലിങ്ങിലും സജീവമായി. അതുവഴി സീരിയലിലുമെത്തിയെന്നാണ് ബിന്നി പറയുന്നത്.

അതേസമയം തങ്ങളുടെ പ്രണയത്തിന് വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നില്ലെന്നാണ് ബിന്നി പറയുന്നത്.ഞങ്ങളുടെ ബന്ധത്തിന് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

അവര്‍ സമ്മതിക്കുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ കാത്തിരുന്ന സമ്മതം കിട്ടി. അങ്ങനെയാണ് തങ്ങള്‍ ഒന്നായതെന്നാണ് ബിന്നി പറയുന്നത്.

പിന്നീടായിരുന്നു ബിന്നിയുടെ സീരിയല്‍ എന്‍ട്രി. അതും തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ നൂബിനൊപ്പം പോയി.

അവിടെ വച്ച് കണ്ട ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നൂബിനെ വിളിച്ച് എന്റെ ഫോട്ടോ ചോദിച്ചു. പുതിയൊരു സീരിയല്‍ വരുന്നുണ്ടെന്നും അതിന് വേണ്ടിയാണെന്നും പറഞ്ഞു.

പക്ഷെ എന്റെയുള്ളില്‍ സീരിയല്‍ എന്ന ആഗ്രഹം ഇല്ലായിരുന്നു. സിനിമയായിരുന്നു ലക്ഷ്യമെന്നാണ് ബിന്നി പറയുന്നത്.സെറ്റിലേക്ക് ചെല്ലണമെന്ന് പറഞ്ഞ് അവരുടെ വിളിയെത്തി.

ഞാന്‍ മനസില്ലാമനസ്സോടെ പോയി. ലുക്ക് ടെസ്റ്റിനാണ് പോകുന്നത് എന്നായിരുന്നു ധാരണ. എന്നാല്‍ അവിടെ പൈലറ്റ് ഷൂട്ടായിരുന്നു. എന്നോട് അഭിനയിക്കാന്‍ പറഞ്ഞു.

അത്ര താല്‍പര്യമില്ലാതെ അഭിനയിച്ചു. വലിയ ഡയലോഗുകളായിരുന്നു. പിന്നില്‍ നിന്ന് ഒരാള്‍ പറഞ്ഞു തന്നെങ്കിലും ഡയലോഗുകള്‍ പലതവണ തെറ്റിച്ചുവെന്നാണ് ബിന്നി പറയുന്നത്.

അന്ന് തിരികെ വീട്ടിലെത്തിയ ബിന്നി നൂബിനോട് പറഞ്ഞത് ആരെ എടുത്താലും തന്നെ എടുക്കില്ല എന്നായിരുന്നു. പക്ഷെ സംഭവച്ചത് നേരെ തിരിച്ചായിരുന്നു.

നായികയായി ബിന്നി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഗീതാ ഗോവിന്ദത്തിലെ ഗീതുവായി ബിന്നി മിനിസ്‌ക്രീനിലെത്തി. തുടക്കത്തില്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഡയലോഗ് തെറ്റുമായിരുന്നു.

പക്ഷെ പതുക്കെ പതുക്കെ എല്ലാം ശരിയായി. അതിന് പരമ്പരയിലെ നായകനായ സാജന്‍ സൂര്യ തന്നെ ഒരുപാട് സഹായിച്ചുവെന്നാണ് ബിന്നി പറയുന്നത്. ഇന്ന് പലരും തന്നെ വിളിക്കുന്നത് പോലും ഗീതു എന്നാണെന്നും ബിന്നി പറയുന്നത്.

#geetha #govindam #fame #binny #shares #love #story #with #noobin #long #they #had #wait

Next TV

Related Stories
#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6

Jul 3, 2024 06:28 PM

#biggboss | ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ 6

ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന...

Read More >>
#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

Jul 2, 2024 08:33 PM

#abhishekjayadeep | സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

വലിയ ചലനങ്ങൾ ഷോയിൽ ഉണ്ടാക്കാനായില്ലെങ്കിലും പോസിറ്റീവായ മാറ്റങ്ങൾ ഷോയ്ക്ക് ശേഷം അഭിഷേകിന്റെ...

Read More >>
#lakshminakshathra | കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി ലക്ഷ്മി നക്ഷത്ര, നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് രേണു

Jul 2, 2024 11:57 AM

#lakshminakshathra | കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി ലക്ഷ്മി നക്ഷത്ര, നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് രേണു

കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആ​ഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം...

Read More >>
#saikrishnan|   സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

Jul 2, 2024 07:20 AM

#saikrishnan| സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ സെന്റിമെന്‍സിനെ വച്ച് ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍...

Read More >>
#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

Jul 1, 2024 01:39 PM

#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

സൂപ്പർ സിങ്ങർ 7ലെ മത്സരാർത്ഥിയായിരുന്നു താരം.ശേഷം കുക്ക് വിത്ത് കോമാളിയെന്ന ടെലിവിഷൻ ഷോയിലും...

Read More >>
#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

Jul 1, 2024 01:16 PM

#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും...

Read More >>
Top Stories










News Roundup