#ayeshakhan | നിന്റെ മാറിടം മനോഹരമാണ്! അയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു; പബ്ലിക്കില്‍ ആയിഷ നേരിട്ടത്

#ayeshakhan | നിന്റെ മാറിടം മനോഹരമാണ്! അയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു; പബ്ലിക്കില്‍ ആയിഷ നേരിട്ടത്
Jul 2, 2024 10:59 AM | By Athira V

ബിഗ് ബോസ് താരം ആയിഷ ഖാന്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. തന്റെ ഡാന്‍സ് റീലുകൡലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 17 ലാണ് ആയിഷ പങ്കെടുക്കുന്നത്. ഷോയുടെ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ആയിഷയ്ക്ക് സാധിച്ചിരുന്നു. ഷോയ്ക്ക് ശേഷവും താരം സജീവമായി തന്നെ സോഷ്യല്‍ മീഡിയയിലും അഭിനയ രംഗത്തുമുണ്ട്. 

ഒരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കിട്ടിരുന്നു ഒരിക്കല്‍ ആയിഷ ഖാന്‍. ജൂഹു ബീച്ചില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവെച്ചത്. ഒരു സംഘം പുരുഷന്മാര്‍ തന്നെ ശല്യം ചെയ്തതിനെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. 

''വല്ലാതെ സ്ട്രസ് അനുഭവിക്കേണ്ടി വന്നൊരു ദിവസം വൈകുന്നേരം ഞാന്‍ ജൂഹു ബീച്ചിലിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എന്റെ അരികില്‍ വന്നു. പിന്നാലെ മറ്റൊരാള്‍. അങ്ങനെ എനിക്ക് ചുറ്റും മൂന്ന് നാല് പേരായി.


എനിക്ക് പേടിയായി. സുരക്ഷിതമല്ലെന്ന് തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. അവര്‍ ഫോണില്‍ സംസാരിക്കുന്നത് പോലെ സംസാരിക്കാന്‍ തുടങ്ങി. എന്നെ കാണാന്‍ എങ്ങനെയാണെന്നും ധരിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചു തുടങ്ങി'' ആയിഷ പറയുന്നു. 

''ഞാന്‍ അയാളോട് ഒച്ചയിട്ടു. അടുത്തുള്ളവര്‍ കേള്‍ക്കണം എന്നു കരുതി തന്നെയായിരുന്നു അങ്ങനെ ചെയ്തത്. അപ്പോള്‍ അയാള്‍ ഞാന്‍ ഫോണില്‍ സംസാരിക്കുകയാണെന്ന് പറഞ്ഞു. നിങ്ങളോട് ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നും പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അയാളോട് ദേഷ്യപ്പെടുകയും അവിടെ നിന്നും പോരുകയും ചെയ്തു. എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു സ്പര്‍ശനമോ നോട്ടമോ മതിയാകും നിങ്ങളുടെ ഉദ്ദേശം മനസിലാക്കിയെടുക്കാന്‍ ഒരു സ്ത്രീയ്ക്ക്'' ആയിഷ പറയുന്നു.


എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവമായി ആയിഷ പറയുന്നത് മറ്റൊന്നാണ്. ഒരിക്കല്‍ തന്റെ അച്ഛനേക്കാളും പ്രായമുള്ള ഒരാള്‍ തന്റെ ശരീരത്തെക്കുറിച്ച് പറയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തത് തന്നെ ഭയപ്പെടുത്തിയെന്നാണ് ആയിഷ പറയുന്നത്. 

''ഒരിക്കല്‍ ഞാന്‍ എന്റെ ബില്‍ഡിംഗിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. അവിടെ ഒരു അങ്കിളുണ്ട്. എന്റെ അച്ഛനേക്കാളും പ്രായമുണ്ടാകും. ഞാന്‍ നടന്നു വരുമ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് വണ്ടി നിര്‍ത്തി. ഞാന്‍ കരുതി എന്റെ അച്ഛനെ അറിയുന്ന ആളാകുമെന്ന്. പറയൂ അങ്കിള്‍ എന്ന് ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ നല്ലതാണ് എന്നായിരുന്നു അയാളുടെ പ്രതികരണം. അതും പറഞ്ഞ് അയാള്‍ പോയി'' ആയിഷ പറയുന്നു. 


''എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാകാതെ ഞാന്‍ കുറച്ച് നേരം നിശ്ചലയായി നിന്നു പോയി. അയാള്‍ കുറച്ച് മുന്നോട്ട് പോയ ശേഷം വണ്ടി നിര്‍ത്തി. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. നോക്കൂ, ഞാന്‍ എന്താണ് പറഞ്ഞതെന്ന് നോക്കൂ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത് അപ്പോള്‍'' ആയിഷ ഓര്‍ക്കുന്നു. തനിക്ക് ഒരു ഓഡിഷനില്‍ വച്ചുണ്ടായ മോശം അനുഭവവും താരം പങ്കിടുന്നുണ്ട്. 

ഫോട്ടോയെടുക്കുമ്പോള്‍ അവര്‍ തനിക്ക് ധരിക്കാന്‍ നെറ്റു പോലൊരു വസ്ത്രം നല്‍കി. താന്‍ അതിന്റെ അടയില്‍ ഇന്നര്‍ ധരിക്കാമെന്നാണ് കരുതിയത്. എന്നാല്‍ അയാള്‍ തന്നോട് അത് പറ്റില്ലെന്നാണ് പറഞ്ഞത്.

ഞങ്ങള്‍ ഇതല്‍പ്പം സെഡക്ടീവായിട്ടാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അടിയില്‍ ഒന്നും ധരിക്കരുത് എന്ന് അയാള്‍ പറഞ്ഞു. അതെങ്ങനെ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ നെഞ്ചിന് മുകളില്‍ മാത്രമേ ഷൂട്ട് ചെയ്യൂ എന്നായിരുന്നു മറുപടി. പക്ഷെ ആ വസ്ത്രം മുഴുവന്‍ നെറ്റ് പോലെയായിരുന്നു എന്നും ആയിഷ ഓര്‍ക്കുന്നുണ്ട്. 

#biggboss #fame #ayeshakhan #recalls #her #worst #experience #form #elder #man

Next TV

Related Stories
#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

Nov 23, 2024 10:09 AM

#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ സൈറ വിരാമമിട്ടത്. എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് സൈറ...

Read More >>
#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

Nov 22, 2024 04:00 PM

#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

മോഡലിംഗിലൂടെയാണ് നിക്കി സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന അഭിനയ ജീവിതമുണ്ട് നിക്കിയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ തനിക്ക്...

Read More >>
#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

Nov 21, 2024 10:00 PM

#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ബന്ധം പിരിയുന്നതിനെ കുറിച്ച് റഹ്‌മാനും ഭാര്യ സൈറ ബാനുവും...

Read More >>
#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും  മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

Nov 21, 2024 12:21 PM

#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

സാധാരണ സെലിബ്രിറ്റി വിവാഹമോചനങ്ങളില്‍ മറ്റൊരാളുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍...

Read More >>
#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

Nov 20, 2024 02:31 PM

#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

എആര്‍ റഹ്മാന്‍റെ മക്കള്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട്...

Read More >>
#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

Nov 20, 2024 11:22 AM

#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട...

Read More >>
Top Stories