#surya | സൂര്യ ദുല്‍ഖര്‍ വന്‍ പ്രഖ്യാപനത്തില്‍ വന്ന ചിത്രം നടക്കില്ല , കാരണം: പകരം വരുന്നത് രണ്ട് വലിയ താരങ്ങള്‍

#surya | സൂര്യ ദുല്‍ഖര്‍ വന്‍ പ്രഖ്യാപനത്തില്‍ വന്ന ചിത്രം നടക്കില്ല , കാരണം: പകരം വരുന്നത് രണ്ട് വലിയ താരങ്ങള്‍
2024-07-02T10:39:00 | By Susmitha Surendran

(moviemax.in)  അടുത്തിടെ തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമ പ്രഖ്യാപനം ആയിരുന്നു 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

'സൂരൈപോട്ര്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈ ചിത്രത്തെക്കുറിച്ച്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്.

എന്നാല്‍ സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വാര്‍ത്ത. കഴിഞ്ഞ ഒക്ടോബറില്‍ ചിത്രം പ്രഖ്യാപിച്ചിട്ടും ഇതുവരെ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല.

ചിത്രത്തില്‍ നിന്നും ചില ക്രിയേറ്റീവായ പ്രശ്നങ്ങളാല്‍ സൂര്യ പിന്‍മാറിയെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണത്തില്‍ നിന്നും സൂര്യ വിട്ടുനില്‍ക്കും. ഇതോടെ പ്രതിസന്ധിയിലാണ് പ്രൊജക്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇതേ സമയം 'പുറനാന്നൂറ് (Purananooru)'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സുധ ഉപേക്ഷിക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴിലെ രണ്ട് വലിയ താരങ്ങളെ ഒന്നിച്ച് കൊണ്ടുവരാനാണ് സുധയുടെ നീക്കം.

ധനുഷും ശിവകാര്‍ത്തികേയനുമാണ് ഇത്. സൂര്യയുടെ റോളില്‍ ധനുഷിനെയും, ദുല്‍ഖറിന്‍റെ റോളില്‍ ശിവകാര്‍ത്തികേയനെയും കൊണ്ടുവരാന്‍ സുധ ശ്രമം നടത്തുകയാണ്.

താരങ്ങള്‍ മാറിയാലും ജിവി പ്രകാശ് കുമാര്‍ ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം എന്നാണ് സൂചന. 1965 ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഒരു പീരിയിഡ് ഡ്രാമയാണ് 'പുറനാന്നൂറ്' പറയുന്നത് എന്നാണ് വിവരം.

ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാന്നൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍.

Content Highlight: #Suriya #Dulquer's #big #announcement #movie #not #happen #because #Two #big #stars #coming #instead

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup