---
title: "'വേഷം ചോദിച്ച് വരുണിന്റെ അസ്‍ഥികൂടവും'ദൃശ്യം 3യുടെ പുതിയ വിശേഷം "
english_title: "New feature of dhrishyam 3 'Varun's skelton' asking for a role"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2166/new-feature-of-dhrishyam-3-varuns-skelton-asking-for-a-role"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/605207c5f3828_dhrishym 2.jpg"
keywords: []
---

# 'വേഷം ചോദിച്ച് വരുണിന്റെ അസ്‍ഥികൂടവും'ദൃശ്യം 3യുടെ പുതിയ വിശേഷം 

> **Lead Summary:** മലയാള സിനിമ ലോകത്ത് അടുത്തകാലത്തായുള്ള പ്രധാന ചര്‍ച്ച ദൃശ്യം 2വാണ്. മോഹൻലാല്‍ നായകനായ ചിത്രം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്നതാണ് ക്യാരിക്കേച്ചര്‍.

## Article Content

മലയാള സിനിമ ലോകത്ത് അടുത്തകാലത്തായുള്ള പ്രധാന ചര്‍ച്ച ദൃശ്യം 2വാണ്. മോഹൻലാല്‍ നായകനായ ചിത്രം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്നതാണ് ക്യാരിക്കേച്ചര്‍.

സിനിമയില്‍ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തുമൊക്കെ ചര്‍ച്ചയായതാണ് വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവും. ഇകാര്യം സൂചിപ്പിച്ചിട്ടുള്ളതുതന്നെയാണ് ഇപോള്‍ ചര്‍ചയാകുന്ന കാരിക്കേച്ചര്‍. മോഹൻലാലിന്റെയും ജീത്തു ജോസഫിന്റെയും ഫോട്ടോയുമുണ്ട്. ഷമീം ആര്‍ട്‍സ് അലനല്ലൂര്‍ വരച്ചിരിക്കുന്ന ക്യാരിക്കേച്ചറിന് വന്ന ഒരു കമന്റ് വരുണിന്റെ അസിഥികൂടം വേഷം ചോദിക്കുകയാണോയെന്നാണ് . ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും സിനിമ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാല്‍, മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2166/new-feature-of-dhrishyam-3-varuns-skelton-asking-for-a-role)