---
title: "#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'  "
english_title: "#binnikrishnakumar #open #about #funny #incident #happened #daughter #sivaangi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216467/binnikrishnakumar-open-about-funny-incident-happened-daughter-sivaangi"
published_at: "2024-07-01T13:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682647e78920_shivangi.jpg"
keywords: []
---

# #binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'  

> **Lead Summary:** **[ത**മിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ​ഗായകരിൽ ഒരാളാണ് പിന്നണി ​ഗായിക ബിന്നി കൃഷ്ണകുമാറിന്റെ മകൾ ശിവാം​ഗി കൃഷ്ണകുമാർ.

## Article Content

**[ത**മിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ​ഗായകരിൽ ഒരാളാണ് പിന്നണി ​ഗായിക ബിന്നി കൃഷ്ണകുമാറിന്റെ മകൾ ശിവാം​ഗി കൃഷ്ണകുമാർ.

ഇരുപത്തിനാലുകാരിയായ താരം കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്രയേറെ ആരാധകരെ തമിഴ്നാട്ടിൽ നേടിയത്. അമ്മയും അച്ഛനും പിന്നണി ​ഗാനരം​ഗത്ത് പ്രശസ്തരാണെങ്കിലും എല്ലാ പാട്ട് പാടാൻ കഴിവുള്ള കുട്ടികളെയും പോലെ ശിവാം​ഗിയും റിയാലിറ്റി ഷോയിലൂടെ കഴിവ് തെളിയിച്ചാണ് പിന്നണി പാടി തുടങ്ങിയത്.

സൂപ്പർ സിങ്ങർ 7ലെ മത്സരാർത്ഥിയായിരുന്നു താരം.ശേഷം കുക്ക് വിത്ത് കോമാളിയെന്ന ടെലിവിഷൻ ഷോയിലും ഭാ​ഗമായി. കുക്ക് വിത്ത് കോമാളിയാണ് ശിവാം​ഗിക്ക് ആരാധകർ വർധിക്കാൻ കാരണമായത്.

നടൻ അശ്വിൻ കുമാർ ലക്ഷ്മികാന്തൻ-ശിവാം​ഗി കോമ്പോ വൻ ഹിറ്റായിരുന്നു. ഇരുവരുടെയും പേരിൽ സോഷ്യൽമീഡിയയിൽ ഒട്ടനവധി ഫാൻ പേജുകൾ പോലുമുണ്ട്.

സം​ഗീതം തന്നെയാണ് അച്ഛനേയും അമ്മയേയും പോലെ ശിവാം​ഗിക്കും പ്രിയപ്പെട്ടത്.സം​ഗീത സംവിധായകൻ വിദ്യാസാ​ഗറിന്റെ കോൺസേർ‌ട്ടുകളിൽ സ്ഥിരം സാന്നിധ്യമാണ് ശിവാം​ഗി.

ഇപ്പോഴിതാ മകളുടെ പ്രണയങ്ങളെ കുറിച്ച് ബിന്നി കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഫോണിൽ സംസാരിക്കുമ്പോൾ പോലും ശബ്ദം കുറച്ച് സംസാരിക്കാൻ മകൾക്ക് അറിയില്ലെന്നും അതിനാൽ തന്നെ അവളുടെ എല്ലാ കാര്യങ്ങളും പരസ്യമാണെന്നും ബിന്നി കൃഷ്ണകുമാർ അടുത്തിടെ വീണ മുകുന്ദന്റെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ പ്രണയങ്ങളെല്ലാം അമ്മ അതിവേ​ഗത്തിൽ കണ്ടുപിടിച്ച് അതിന്റെ ആയുസ് പ്രഖ്യാപിക്കാറുണ്ടെന്ന് ശിവാം​ഗിയും പറയുന്നു. ഞാൻ ഫോൺ വിളിക്കുന്നത് അമ്മ ഒളിഞ്ഞ് നിന്ന് കേൾക്കും.

ഞങ്ങൾ അടുത്തടുത്ത റൂമിലാണ്.ഞാൻ വീട്ടിൽ ഏറ്റവും കൂടുതൽ അടി കൂടുന്നത് അമ്മയോടാണ്. കാരണം അപ്പ എന്നെ മനസിലാക്കും. ഞാനും അമ്മയും പക്ഷെ സെറ്റാകില്ല.

ചുമ്മാ എന്തേലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും എന്നാണ് അമ്മ ബിന്നിയെ കുറിച്ച് ശിവാം​ഗി പറഞ്ഞത്. പിന്നീട് ബിന്നിയാണ് മകളെ കുറിച്ച് സംസരിച്ചത്.

ശിവാം​ഗി രഹസ്യം പറയുന്നത് ഹൈപിച്ചിലാണ്. അതുകൊണ്ട് തന്നെ ഇവൾക്ക് രഹസ്യമില്ല. ഇവളുടെ വിചാരം പറയുന്നത് ആരും കേൾക്കുന്നില്ലെന്നാണ്.

ഇവൾ ഹലോയെന്ന് പറയുന്നത് ആ നാട്ടിലുള്ളവർ മുഴുവൻ കേൾക്കും. രഹസ്യം പറയുന്നത് സൗണ്ട് കുറച്ച് താഴ്ത്തി ലിമിറ്റേഷനിലല്ലേ. രാത്രിയാണ് ശിവാം​ഗിയുടെ പരിപാടി മുഴുവൻ.

ഒരു മണിക്കൊക്കെ മുറിയിൽ നിന്നും സംസാരം കേൾക്കാം. അത് കേൾക്കുമ്പോൾ പതുക്കെ വാതിൽക്കൽ പോയി ഞങ്ങൾ ചെവിയോർക്കും.

എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എപ്പോഴും ചെക്ക് ചെയ്തുകൊണ്ടിരിക്കും. പക്ഷെ ഞങ്ങൾ ഇടപെടില്ല. ഒരു ദിവസം ഞാൻ ഇങ്ങനെ ചെവിയോർത്ത് കേട്ടുകൊണ്ടിരിക്കുമ്പോൾ ശിവാം​ഗി വന്ന് വാതിൽ തുറന്നു.

അന്ന് ബാലൻസ് തെറ്റി ഞാൻ വീണു. അതോടെയാണ് ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് ശിവാം​ഗിക്ക് മനസിലായതെന്ന് ബിന്നി പറയുന്നു. അമ്മ ബിന്നിയുടെ ഹിറ്റ് സോങ് രാരാ സോങ് പാടിയും വൈറലായിട്ടുണ്ട് ശിവാം​ഗി.

അച്ഛനും അമ്മയും സം​ഗീതത്തിൽ അപാര പാണ്ഡിത്യമുള്ളവരാണെങ്കിലും ശിവാം​ഗിക്ക് ഏറ്റവും പ്രിയപ്പെട്ട ​ഗായിക ശ്രേയ ഘോഷലാണ്. അവർ പാടുന്നത് കേൾക്കുമ്പോൾ ദൈവീകമായ അനുഭൂതിയുണ്ടാകും എന്നാണ് ശിവാം​ഗി പറയുന്നത്.

അ‍ഞ്ച് മില്യണിൽ അധികം ആളുകളാണ് ശിവാം​ഗിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്.കൂടാതെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്.

പ്രിൻസ് എന്ന ശിവകാർത്തികേയൻ ചിത്രത്തിലും ശിവാം​ഗി അഭിനയിച്ചിട്ടുണ്ട്. നിരവധി ഇന്റിപെന്റന്റ് സോങ്സും ശിവാം​ഗിയുടെ സം​ഗീത ജീവിതത്തിലുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലാണ് പോപ്പുലറെങ്കിലും മലയാളത്തിലും ശിവാം​ഗിക്ക് ആരാധകരുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/216467/binnikrishnakumar-open-about-funny-incident-happened-daughter-sivaangi)