#jinto | ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ജിന്റോ

#jinto | ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ജിന്റോ
Jul 1, 2024 12:03 PM | By Athira V

ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടയിൽ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു.

റിലീസിന് തിയേറ്ററുകളിലേക്കെത്താൻ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. എം. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

#Jinto #now #movies #BiggBoss #winner #Jinto #lead #Badusha #Productions #new #film

Next TV

Related Stories
#AnnaBen| ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു, അന്ന് ശരിക്കും പേടിച്ചു ; അങ്ങനെയൊരു സ്ഥലമേ ഇല്ല: അന്ന ബെൻ

Jul 3, 2024 11:42 AM

#AnnaBen| ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു, അന്ന് ശരിക്കും പേടിച്ചു ; അങ്ങനെയൊരു സ്ഥലമേ ഇല്ല: അന്ന ബെൻ

ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള അഭിനേതാക്കൾ ഈ ഒരു സിനിമക്ക് വേണ്ടി ഒത്തു കൂടുന്നു എന്ന...

Read More >>
#letterboxedlist | ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ

Jul 3, 2024 11:34 AM

#letterboxedlist | ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ

ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ 'മഞ്ഞുമ്മല്‍ ബോയ്സാ'ണ് ലിസ്റ്റിൽ ഏഴാം സ്ഥാനത്ത്....

Read More >>
#elizabethudayan | പെട്ടന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി, മരണംപോലും മുന്നിൽക്കണ്ടു; മനസുതുറന്ന് എലിസബത്ത്

Jul 3, 2024 09:50 AM

#elizabethudayan | പെട്ടന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി, മരണംപോലും മുന്നിൽക്കണ്ടു; മനസുതുറന്ന് എലിസബത്ത്

ബാലയുടെ ശസ്ത്രക്രിയയുടെ സമയത്ത് താൻ കടന്നുപോയ സാഹചര്യങ്ങളേക്കുറിച്ച് മനസുതുറക്കവേയാണ് എലിസബത്ത് ഇക്കാര്യം...

Read More >>
#prithvirajsukumaran |  കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം; ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്

Jul 2, 2024 10:15 PM

#prithvirajsukumaran | കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം; ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്

ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ...

Read More >>
Top Stories










News Roundup