---
title: "#sudheerbose | മലയാള സിനിമ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു"
english_title: "#film #director #sudheerbose #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216378/film-director-sudheerbose-passed-away"
published_at: "2024-07-01T10:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668239e860c9e_sudeer.jpg"
keywords: []
---

# #sudheerbose | മലയാള സിനിമ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു

> **Lead Summary:** കലാഭവൻ മണി , മുകേഷ് , രംഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്‍റ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചു .

## Article Content

കലാഭവൻ മണി , മുകേഷ് , രംഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്‍റ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചു .

രോഗബാധിതനായി ചികിത്സയിലായിരുന്നു. കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ .. എന്ന ഗാനത്താൽ ശ്രദ്ധേയമായ സിനിമയായിരുന്നു കബഡി കബഡി .

2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്.

മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍,ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/216378/film-director-sudheerbose-passed-away)