---
title: "കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍"
english_title: "Missing actress' body found in sack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21637/missing-actress-body-found-in-sack"
published_at: "2022-01-19T14:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7d545bf818_ACRESSDEATH.jpg"
keywords: []
---

# കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

> **Lead Summary:** ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുർ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുർ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ അറയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. റൈമയുടെ ഭർത്താവ് ഷഖാവത്ത് അലി നോബൽ അറസ്റ്റിലായിരുന്നു.

നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

1998ൽ ബർത്തമാൻ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾക്കു പുറമേ ടിവി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21637/missing-actress-body-found-in-sack)