---
title: "നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Covid confirmed to actor Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21632/Covid-confirmed-to-actor-suresh-gopi"
published_at: "2022-01-19T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7cf20143dc_SURESH GOPI.jpg"
keywords: []
---

# നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

## Article Content

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു.

സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21632/Covid-confirmed-to-actor-suresh-gopi)