---
title: "#devadoothan | 'ദേവദൂദൻ' വീണ്ടും ആരാധകരിലേക്ക്; ചിത്രം റീ റിലീസിന് ഒരുങ്ങുന്നു"
english_title: "#devadoothan #movie #rerelease #mohanlal "
publisher: "moviemax.in"
canonical_url: "https://moviemax.in/news/216206/devadoothan-movie-re-release-mohanlal-new"
published_at: "2024-06-30T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66810dbfdb439_MOHAN.jpg"
keywords: []
---

# #devadoothan | 'ദേവദൂദൻ' വീണ്ടും ആരാധകരിലേക്ക്; ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

> **Lead Summary:** ****2000 ൽ പുറത്തിറങ്ങിയ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ദേവദൂദൻ റീ റിലീസിന് ഒരുങ്ങുകയാണ്. ഇത് സിനിമ പ്രേമികളുടെയിടയിലേക്കുള്ള വമ്പൻ തിരിച്ചുവരവാണ്.

## Article Content

****2000 ൽ പുറത്തിറങ്ങിയ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ദേവദൂദൻ റീ റിലീസിന് ഒരുങ്ങുകയാണ്. ഇത് സിനിമ പ്രേമികളുടെയിടയിലേക്കുള്ള വമ്പൻ തിരിച്ചുവരവാണ്.

മോഹൻലാലിൻറെ ഒരു ക്‌ളാസിക്, ഹൊറർ,റോമാന്റിക് ചിത്രം കൂടിയാണിത്. രാഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം.പുതിയ സിനിമാറ്റിക് അനുഭവം കാഴ്ചക്കാരിലേക്ക് എത്തിക്കാനായി.മികച്ച ശബ്ദത്തിലും ദൃശ്യവൽക്കരണത്തിലും അവതരിപ്പിക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജനാർദനൻ, ശരത്, ജഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരിക്കുന്നു.

> "പുതിയ ദൃശ്യങ്ങൾ, പുതിയ ശബ്ദങ്ങൾ, പുതിയ അനുഭവങ്ങൾ... തീയറ്ററുകളിൽ അനുഭവിക്കൂ" എന്ന വാഗ്ദാനത്തോടെ റീ-റിലീസ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് സംവിധായകൻ സിബി മലയിൽ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സന്തോഷകരമായ വാർത്ത പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/216206/devadoothan-movie-re-release-mohanlal-new)