#nazriyanazim | കല്യാണ പെണ്ണ് പോലും ഇത്ര വിലപിടിപ്പുള്ളത് ധരിച്ചോ?; ലക്ഷങ്ങൾ ചെലവിട്ട് നസ്രിയ; ലുക്കിൽ എപ്പോഴും ശ്രദ്ധ

#nazriyanazim  |  കല്യാണ പെണ്ണ് പോലും ഇത്ര വിലപിടിപ്പുള്ളത് ധരിച്ചോ?; ലക്ഷങ്ങൾ ചെലവിട്ട് നസ്രിയ; ലുക്കിൽ എപ്പോഴും ശ്രദ്ധ
Jun 30, 2024 12:35 PM | By Sreenandana. MT

(moviemax.in)സിനിമാ രം​ഗത്ത് വൻ സ്വീകാര്യതയുണ്ടായിട്ടും ഇത് കാര്യമാക്കാതെ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ നിരവധി നടിമാരുണ്ട്. കരിയറിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാമായിരുന്നിട്ടും ഇവർ ഇചിന് തയ്യാറായില്ല. പകരം തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി.

കരിയറിൽ സജീവമായി തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നസ്രിയ നസിം മാറിയേനെ. കീർത്തി സുരേഷ്, രശ്മിക മന്ദാന, സായ് പല്ലവി തുടങ്ങിയ നടിമാർക്കൊപ്പമോ ഇവർക്ക് മുകളിലോ താരമൂല്യമുള്ള നടിയായി നസ്രിയക്ക് മാറാമായിരുന്നു.

പക്ഷെ 19ാം വയസിൽ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കാനായിരുന്നു നസ്രിയയുടെ തീരുമാനം. സിനിമകളിൽ വല്ലപ്പോഴുമേ നസ്രിയ അന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ. ഇഷ്ടപ്പെട്ട കഥ വന്നാൽ ചെയ്യും. വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് പോലും നസ്രിയ ആ​ഗ്രഹിക്കുന്നില്ല.

പ്രിയ നടിയെ സിനിമാ രം​ഗത്ത് സജീവമായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം സൂക്ഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് നസ്രിയ.സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും നസ്രിയയുടെ ഫാഷൻ ചോയ്സുകൾ എപ്പോഴും ചർച്ചയാകാറുണ്ട്.

നസ്രിയയുടെ ഔട്ട് ഫിറ്റുകൾക്കും ആക്സസറീസിനും ആരാധകർ ഏറെയാണ്. നടി മീര നന്ദന്റെ വിവാഹത്തിനെത്തിയ നസ്രിയയുടെ ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നടി ധരിച്ച വാച്ചാണ് ഏറെ ചർച്ചയാകുന്നത്. റോലക്സിന്റെ വാച്ചാണ് നടി ധരിച്ചിരിക്കുന്നത്.


വില 11 ലക്ഷത്തിന് മുകളിൽ. പൊതുവിടങ്ങളിൽ എത്തുമ്പോൾ എപ്പോഴും തന്റെ ലുക്കിന്റെ കാര്യത്തിൽ നസ്രിയ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങളും ആക്സസറീസുമാണ് നസ്രിയ കൂടുതലും ധരിക്കാറ്. ഭർത്താവ് ഫഹദ് ഫാസിലും വിലപിടിപ്പുള്ള വാച്ചുകളും വസ്ത്രങ്ങളുമാണ് കൂടുതലും ധരിക്കാറ്.

സിനിമാ രം​ഗത്ത് ഫഹദ് ഇന്ന് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ആവേശം വൻ വിജയം നേടി. തമിഴകത്തും നടനിന്ന് വലിയ ആരാധക വൃന്ദമുണ്ട്. അതേസമയം സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ഫഹദ് ശ്രമിക്കുന്നു.

എന്നാൽ നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം നയൻതാരയ്ക്കൊപ്പമുള്ള ഫോട്ടോ നസ്രിയ പങ്കുവെച്ചു. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. രാജാറാണി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

29 കാരിയായ നസ്രിയ വൻ ഹിറ്റ് സിനിമകളിലൂടെ വീണ്ടും മോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ.

തന്റെ മടി കാരണമാണ് സിനിമ ചെയ്യാഞ്ഞതെന്നും ഇടവേള താൻ ആസ്വദിക്കുകയായിരുന്നെന്നും നസ്രിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

#wedding #girl #wear #something #expensive #Nazriya #spent #lakhs#Always #focus #looks

Next TV

Related Stories
#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

Jul 2, 2024 10:24 AM

#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ്...

Read More >>
#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

Jul 2, 2024 10:00 AM

#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ്...

Read More >>
#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

Jul 2, 2024 07:31 AM

#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍...

Read More >>
#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

Jul 1, 2024 07:48 PM

#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

സംവിധായകൻ പ്രിയദർശന്റെ ഒരുപിടി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്...

Read More >>
#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

Jul 1, 2024 05:12 PM

#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്....

Read More >>
#santhoshpandit |  നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

Jul 1, 2024 02:55 PM

#santhoshpandit | നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം...

Read More >>
Top Stories