#muraligopi | പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി

#muraligopi |  പൃഥ്വിരാജിന്റെ ഫ്രെയിമിൽ എന്ന് വരും മമ്മൂട്ടി?; മറുപടിയുമായി മുരളി ഗോപി
Jun 30, 2024 12:30 PM | By Athira V

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. മുരളി ​ഗോപിയുടെ തന്നെ രചനയില്‍ ഒരു മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആ​ഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്.

ഒപ്പം മുരളി ​ഗോപിയും. എന്നാല്‍ അത്തരം ഒരു പ്രോജക്റ്റിനായി എത്ര നാള്‍ കാത്തിരിക്കേണ്ടിവരും? പ്രേക്ഷകരുടെ മനസിലുള്ള ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുരളി ​ഗോപി ഇപ്പോള്‍. ഓണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ​ഗോപി ഇതേക്കുറിച്ച് പറയുന്നത്.

'ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും മുരളി ​ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. പക്ഷേ അത് എപ്പോള്‍ എന്നുള്ളതാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി പ്രൊജക്ടുകൾ ഉണ്ട്.

ഞങ്ങളുടെ ആ​ഗ്രഹമാണ് അത്. ഞങ്ങള്‍‌ സംസാരിച്ചിട്ടുണ്ട്. അത് എപ്പോള്‍ സംഭവിക്കുമെന്നുള്ളതാണ് അറിയാത്തത്. രാജുവിന് രാജുവിന്‍റെ പ്രൊജക്റ്റ്സ് ഉണ്ട്. എനിക്ക് എന്‍റേത് ഉണ്ട്'എന്നാണ് മുരളി ​ഗോപി പറയുന്നത്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.


#will #mammootty #come #prithviraj #frame #muraligopi #with #answer

Next TV

Related Stories
#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

Jul 2, 2024 10:24 AM

#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ്...

Read More >>
#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

Jul 2, 2024 10:00 AM

#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ്...

Read More >>
#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

Jul 2, 2024 07:31 AM

#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍...

Read More >>
#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

Jul 1, 2024 07:48 PM

#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

സംവിധായകൻ പ്രിയദർശന്റെ ഒരുപിടി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്...

Read More >>
#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

Jul 1, 2024 05:12 PM

#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്....

Read More >>
#santhoshpandit |  നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

Jul 1, 2024 02:55 PM

#santhoshpandit | നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം...

Read More >>
Top Stories