#ExtraDecent | സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ

#ExtraDecent | സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ
Jun 30, 2024 11:35 AM | By Athira V

തന്റെ സിനിമാ ജീവിതത്തിലെ അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ഇ ഡി ഫാമിലി. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്.


തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ ജന്മനാളിൽ ലൊക്കേഷനിൽ ഇന്നലെ കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പിറന്നാൾ ദിനമായ ഇന്ന് ഇ ഡി യുടെ വക സർപ്രൈസ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു.

തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്നേഹത്തിനു നന്ദിയെന്നും സുരാജ് നന്ദി രേഖപ്പെടുത്തി.


ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മൂകാംബികാ,പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

#SurajVenjarammood #birthday #special #poster #by #ExtraDecent

Next TV

Related Stories
#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

Jul 2, 2024 10:24 AM

#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ്...

Read More >>
#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

Jul 2, 2024 10:00 AM

#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ്...

Read More >>
#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

Jul 2, 2024 07:31 AM

#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍...

Read More >>
#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

Jul 1, 2024 07:48 PM

#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

സംവിധായകൻ പ്രിയദർശന്റെ ഒരുപിടി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്...

Read More >>
#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

Jul 1, 2024 05:12 PM

#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്....

Read More >>
#santhoshpandit |  നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

Jul 1, 2024 02:55 PM

#santhoshpandit | നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം...

Read More >>
Top Stories










News Roundup