#shaalinzoya | 'ലോകം നിന്നോട് ദയ കാണിക്കട്ടെ, നിനക്ക് എന്നും സന്തോഷം ലഭിക്കട്ടെ': കാമുകന് ആശംസകളുമായി ശാലിന്‍, വീഡിയോയും

#shaalinzoya  | 'ലോകം നിന്നോട് ദയ കാണിക്കട്ടെ, നിനക്ക് എന്നും സന്തോഷം ലഭിക്കട്ടെ': കാമുകന് ആശംസകളുമായി ശാലിന്‍, വീഡിയോയും
Jun 30, 2024 11:05 AM | By Athira V

നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. തമിഴ് യൂട്യുബറായ വാസൻ ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു. അടുത്തിടെ മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ടിടിഎഫ് വാസൻ അറസ്റ്റിലായപ്പോള്‍ ശാലിൻ പോസ്റ്റ് ചെയ്ത വൈകാരിക കുറിപ്പ് ഏറെ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ കാമുകന്‍റെ ജന്മദിനത്തിന് രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ശാലിൻ സോയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഒരു ക്യൂട്ട് വീഡിയോയുമാണ് ശാലിന്‍ പങ്കുവച്ചിരിക്കുന്നത്. 

https://www.instagram.com/p/C8xRmmvyCTr/?utm_source=ig_web_copy_link

എന്‍റെ പ്രിയപ്പെട്ട ബോയിക്ക് ജന്മദിനാശംസകൾ. നിനക്ക് ഒരു മികച്ച വർഷം ആശംസിക്കുന്നു. ലോകം നിന്നോട് ദയ കാണിക്കട്ടെ. നിന്‍റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. എന്നും സന്തോഷമായിരിക്കട്ടെ എന്നാണ് ശാലിന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

മെയ് മാസം അവസാനം ടിടിഎഫ് വാസനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോ പങ്കുവച്ച് ശാലിന്‍ പിന്തുണ നല്‍കിയിരുന്നു. എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്.


ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്‍ക്ക്, വിട് പാത്തുക്കലാം എന്നാണ് ശാലിന്‍ അന്ന് കുറിച്ചിരിക്കുന്നത്.

1997 ഫെബ്രുവരി 22 ന് കേരളത്തിലെ മലപ്പുറത്താണ് ശാലിൻ സോയ ജനിച്ചത്. 2004-ൽ പുറത്തിറങ്ങിയ "ക്വട്ടേഷൻ" എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം കഴിഞ്ഞ 20 വർഷമായി നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

2016-ൽ പുറത്തിറങ്ങിയ കലൈയരസന്‍റെ "രാജ മന്ത്രി" എന്ന ചിത്രത്തിലൂടെയാണ് ശാലിൻ സോയ തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2023 ൽ പുറത്തിറങ്ങിയ "കണ്ണഗി" എന്ന തമിഴ് ചിത്രത്തിലാണ് അവർ പ്രത്യക്ഷപ്പെട്ടത്.

നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ സോയ ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നരിക്കുന്നു എന്നാണ് വാര്‍ത്ത. അടുത്തിടെ തമിഴിലെ പ്രശസ്തമായ ടിവി ഷോയായ കുക്ക് വിത്ത് കോമാളിയിലും സോയ പങ്കെടുക്കുന്നുണ്ട്.


#shaalinzoya #wished #her #boy #friend #ttf #vasan #on #his #birthday #viral #video

Next TV

Related Stories
#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

Jul 2, 2024 10:24 AM

#rdx | വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ്...

Read More >>
#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

Jul 2, 2024 10:00 AM

#rameshpisharody | 'എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി', ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് പിഷാരടി

ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ്...

Read More >>
#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

Jul 2, 2024 07:31 AM

#meeranandan | മീര നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും! ബോഡി ഷെയിമിങ്ങിന്റെ എക്‌സ്ട്രീം വേര്‍ഷൻ; കുറിപ്പ്

മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍...

Read More >>
#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

Jul 1, 2024 07:48 PM

#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

സംവിധായകൻ പ്രിയദർശന്റെ ഒരുപിടി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്...

Read More >>
#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

Jul 1, 2024 05:12 PM

#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്....

Read More >>
#santhoshpandit |  നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

Jul 1, 2024 02:55 PM

#santhoshpandit | നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം...

Read More >>
Top Stories