---
title: "ഇനിയും കവിതകള്‍ കിട്ടാന്‍ ആഗ്രഹമുണ്ടെന്ന് മണിക്കുട്ടന്‍"
english_title: "Manikuttan says he still wants to get poems"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2161/manikuttan-says-he-still-wants-to-get-poems"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/604f5ff2d83b2_manikkuttn.jpg"
keywords: []
---

# ഇനിയും കവിതകള്‍ കിട്ടാന്‍ ആഗ്രഹമുണ്ടെന്ന് മണിക്കുട്ടന്‍

> **Lead Summary:** ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ജോഡികളാണ് മണിക്കുട്ടനും സൂര്യയും. അടുത്തിടെയാണ് മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞത് സൂര്യ എത്തിയത്. ഇവിടെ വരുന്നതിന് മുന്‍പെ മണിക്കുട്ടനെ ഇഷ്ടമാണെന്നും ഏറെ ബഹുമാനമുളള വ്യക്തിയാണെന്നും സൂര്യ പറഞ്ഞിരുന്നു. ആദ്യം പേര് പറയാതെയായിരുന്നു തനിക്ക് ഇവിടെ ഒരാളെ ഭയങ്കര ഇഷ്ടമാണെന്ന് സൂര്യ പറഞ്ഞത്. പിന്നീട് അത് മണിക്കുട്ടനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

## Article Content

ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ജോഡികളാണ് മണിക്കുട്ടനും സൂര്യയും. അടുത്തിടെയാണ് മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞത് സൂര്യ എത്തിയത്. ഇവിടെ വരുന്നതിന് മുന്‍പെ മണിക്കുട്ടനെ ഇഷ്ടമാണെന്നും ഏറെ ബഹുമാനമുളള വ്യക്തിയാണെന്നും സൂര്യ പറഞ്ഞിരുന്നു. ആദ്യം പേര് പറയാതെയായിരുന്നു തനിക്ക് ഇവിടെ ഒരാളെ ഭയങ്കര ഇഷ്ടമാണെന്ന് സൂര്യ പറഞ്ഞത്. പിന്നീട് അത് മണിക്കുട്ടനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

പ്രണയമല്ലെന്നും വലിയ ഇഷ്ടമാണെന്നുമാണ് സൂര്യ അന്ന് മണിക്കുട്ടനെ കുറിച്ച് പറഞ്ഞത്. ഇത് മണിക്കുട്ടനുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു സൂര്യ. കഴിഞ്ഞ ദിവസമാണ് സൂര്യയുടെ കവിതയെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചത്. സൂര്യ ചേച്ചി മനോഹരമായമൊരു കവിതയാണ് എഴുതിയതെന്ന് അഡോണി പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇത് എല്ലാവര്‍ക്കും മുന്നില്‍ സൂര്യ വായിക്കുകയും മിക്കവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു. സൂര്യയുടെ കവിതയ്ക്ക് പിന്നാലെ ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹം തന്നെ ആയിരിക്കണം എന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. അപ്പോ ഞാന്‍ അടുത്ത ചുവടു വെക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വമാണ്. എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിതുടങ്ങിയിട്ടുണ്ടെന്നും എന്താണ് സംഭവമെന്ന് നോക്കട്ടെയെന്നുമായിരുന്നു കവിതയ്ക്ക് പിന്നാലെ ലാലേട്ടനോട് മണിക്കുട്ടന്‍ പറഞ്ഞത്.

പിന്നാലെ നോമിനേഷനിലുളളവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മണിക്കുട്ടനോട് വീണ്ടും ലാലേട്ടന്‍ ഒരു ചോദ്യം ചോദിച്ചു. സൂര്യയെ ബന്ധപ്പെടുത്തിയായിരുന്നു ഇത്തവണയും അദ്ദേഹത്തിന്‌റെ ചോദ്യം. ഇനിയും കവിതകള്‍ കിട്ടാന്‍ ആഗ്രഹമുണ്ടോയെന്നായിരുന്നു മണിക്കുട്ടനോട് ചോദിച്ചത്. ഇതിന് മറുപടിയായി ആഗ്രഹമുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് എന്താണ് സൂര്യയെ കുറിച്ചുളള അഭിപ്രായം എന്നായിരുന്നു ലാലേട്ടന്റെ അടുത്ത ചോദ്യം. മറുപടിയായി സൂര്യ നല്ല കുട്ടിയാണ്, സാറ് പറഞ്ഞ വാക്കുകള്‍ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവാന്‍ വീണ്ടും ട്രൈ ചെയ്തുകൊണ്ടിരിക്കുകയാണ് സൂര്യയെന്ന് മണിക്കുട്ടന്‍ പറഞ്ഞു. അതിന് പ്രത്യേകമൊരു കൈയ്യടികൊടുത്ത പറ്റത്തുളളൂ സാര്‍ സൂര്യക്ക്. സൂര്യ നില്‍ക്കണോ പോണോ എന്ന ചോദ്യത്തിന് നില്‍ക്കട്ടെ സാര്‍ എന്ന് മണിക്കുട്ടന്‍ മറുപടി നല്‍കി.

തുടര്‍ന്ന് സൂര്യ ഇരുന്നോളൂ എന്ന മറുപടിയാണ് ലാലേട്ടന്‍ നല്‍കിയത്. അതേസമയം നോമിനേഷനില്‍ ലിസ്റ്റില്‍നിന്നും ആരാണ് പുറത്തുപോവുകയെന്നുളളത് ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് കാണിക്കുക. അടുത്തിടെയാണ് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ പ്രണയ തന്ത്രങ്ങളുമായി എത്തിയത്. മണിക്കുട്ടന്‍ സൂര്യ ജോഡികള്‍ക്ക് പുറമെ അഡോണി എയ്ഞ്ചല്‍ എന്നിവരും ഹൗസിലെ പ്രണയജോഡികളാണ്.

പുറത്തു പ്രണയമുണ്ടെന്ന് എയ്ഞ്ചല്‍ പറഞ്ഞെങ്കിലും ഷോയില്‍ പ്രണയ തന്ത്രമിറക്കിയാണ് താരം കളിക്കുന്നത്. അതേസമയം റംസാന് അടുത്തിടെ റിതു മന്ത്രയും ലവ് ലെറ്റര്‍ നല്‍കിയിരുന്നു. പിന്നാലെ ഇവരുടെ ബന്ധത്തെ കുറിച്ചും ചര്‍ച്ചകളുണ്ടായി. എന്നാല്‍ ബെസ്റ്റ് ഫ്രണ്ട്‌സാണെന്നാണ് റിതു മന്ത്ര പിന്നീട് റംസാനെ കുറിച്ച് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2161/manikuttan-says-he-still-wants-to-get-poems)