വിവാഹമോചിതനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്

വിവാഹമോചിതനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്
Jan 19, 2022 12:12 PM | By Susmitha Surendran

നടൻ നിതീഷ് ഭരദ്വാജ്  വിവാഹബന്ധം വേര്‍പെടുത്തുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹബന്ധം വേര്‍പെടുത്താൻ നിതീഷ് ഭരദ്വാജും ഭാര്യ സ്‍മിതയും തീരുമാനിച്ചത്. നിതീഷ് ഭരദ്വാജ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

സ്‍മിതയ്‍ക്കും നിതീഷ് ഭരദ്വാജിന് ഇത് രണ്ടാം വിവാഹമായിരുന്നു. വിവാഹമോചനത്തിന് നിതീഷ് ഭരദ്വാജ് 2019ലാണ് കേസ് ഫയല്‍ ചെയ്‍തത്. മുംബൈ കുടുംബ കോടതിയലാണ് ഇപ്പോൾ കേസ് നടക്കുന്നത്. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയാൻ താല്‍പര്യമില്ലെന്നു നിതീഷ് ഭരദ്വാജ് പറയുന്നു.

മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് വേര്‍പിരിയില്‍ എന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്‍മത ഗേറ്റുമായുള്ള നിതീഷ് ഭരദ്വാജിന്റെ വിവാഹം 2009ലായിരുന്നു. ഇരട്ടക്കുട്ടികളുണ്ട് ഇവര്‍ക്ക്. നിതീഷ് ഭരദ്വാജിന്റെ ആദ്യ വിവാഹം മോനിഷ പട്ടേലുമായിട്ടായിരുന്നു.

1991ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 'ഞാൻ ഗന്ധര്‍വൻ' എന്ന ചിത്രമാണ് നിതീഷ് ഭരദ്വാജിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. പത്മരാജൻ സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ നിതീഷ് ഭരദ്വാജിന് ഗന്ധര്‍വ്വന്റെ രൂപമായി.

'സമന്താര്‍' എന്ന വെബ്‍സീരിസിലാണ് നിതീഷ് ഭരദ്വാജ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. രണ്ട് സീസണിലായിട്ട് എത്തിയ സീരീസില്‍ 'സുദര്‍ശൻ ചക്രപാണി' എന്ന കഥാപാത്രമായിട്ടാണ് നിതീഷ് ഭരദ്വാജ് അഭിനയിച്ചത്.

Actor Nitish Bhardwaj divorces

Next TV

Related Stories
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
Top Stories