---
title: "#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര"
english_title: "#singer #suchithra #shocking #revelation #about #actor #jayamravi #wife #aarati #separation #news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216031/singer-suchithra-shocking-revelation-about-actor-jayamravi-wife-aarati-separation-news"
published_at: "2024-06-29T16:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fefda2c571_chuchithra.jpg"
keywords: []
---

# #suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

> **Lead Summary:** **തമിഴ്** സിനിമയിലെ താരദമ്പതിമാരെല്ലാം വിവാഹമോചിതരാവുന്നതിനെ പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സാമന്ത-നാഗ ചൈതന്യ, ധനുഷ്-ഐശ്വര്യ, ജിവി പ്രകാശ്-സൈന്ദവി തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹമോചിതരായത്. 

## Article Content

**തമിഴ്** സിനിമയിലെ താരദമ്പതിമാരെല്ലാം വിവാഹമോചിതരാവുന്നതിനെ പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സാമന്ത-നാഗ ചൈതന്യ, ധനുഷ്-ഐശ്വര്യ, ജിവി പ്രകാശ്-സൈന്ദവി തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹമോചിതരായത്. 

ഇവര്‍ക്ക് പിന്നാലെ മറ്റ് ചില താരങ്ങളെ പറ്റിയുള്ള വാര്‍ത്തകളും പ്രചരിക്കുകയാണ്. നടന്‍ വിജയ്-സംഗീത, അതുപോലെ ജയം രവി-ആരതി തുടങ്ങിയ ദമ്പതിമാരാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയം രവിയും ഭാര്യയും തമ്മിലുള്ള വിവാഹമോചനത്തെ സംബന്ധിച്ചാണ് നിരവധി വാര്‍ത്തകള്‍ വന്നത്. 

എന്നാല്‍ ഇതിലൊരു വ്യക്തത വരുത്താന്‍ താരങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല. ഇതോടെ ഗോസിപ്പുകള്‍ സത്യമാവുമെന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. ഇതിനിടെ താരദമ്പതിമാരെ കുറിച്ച് ഗായിക സുചിത്ര യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണിപ്പോള്‍. സുചി ലീക്‌സ് എന്ന പേരില്‍ മുന്‍പ് പ്രമുഖരായ താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആളാണ് സുചിത്ര. 

ജയം രവിയും ആരതിയും പിരിഞ്ഞതിനെ പറ്റിയാണ് ഗായിക സുചിത്ര പറയുന്നത്. 'ഈ വിവാഹമോചനത്തില്‍ എന്റെ പിന്തുണ ജയം രവിക്കാണ്. ആരതിയെ പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാന്‍ കഴിയില്ല. അവള്‍ വളരെ ഫാന്‍സി പെണ്‍കുട്ടിയാണ്. ജയം രവിയ്ക്ക് രാപ്പകല്‍ എന്നില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. എന്നിട്ട് വീട്ടിലേക്ക് ചെല്ലുമ്പോള്‍ ആരതിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് പറയാനാവില്ല. 

അവന്‍ അതിസുന്ദരനായതിനാല്‍, ഇത്രയും വര്‍ഷങ്ങളോളം അവള്‍ അവന്റെ മുഖം നോക്കി ജീവിച്ചു. എന്നാല്‍ സൗന്ദര്യം എത്രത്തോളം നിലനില്‍ക്കും? അത് മാത്രമല്ല, ജയം രവിയുടെ കുടുംബം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ മുന്നിലെത്തിയ കുടുംബമാണ്. അവരുടെ കുടുംബം എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ടെന്നും സുചിത്ര വീഡിയോയില്‍ പറയുന്നു. 

തമിഴ് സിനിമയിലെ ഏറ്റവും ക്യൂട്ട് ജോഡികളായിരുന്നു ജയം രവി-ആരതി ദമ്പതിമാര്‍. ദീപാവലി, പൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ഇരുവരും കുടുംബത്തോടൊപ്പമുള്ള ഫോട്ടോസ് പങ്കുവെക്കുന്നത് പതിവാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയം രവി തന്റെ ഭാര്യ ആരതിയെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയം രവിയും ആരതിയും വേര്‍പിരിഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഇതൊക്കെ വെറും കിംവദന്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരങ്ങളുടെ സോഷ്യല്‍ മീഡിയയിലെ മാറ്റങ്ങള്‍ ഗോസിപ്പുകളുടെ ആക്കം വര്‍ധിപ്പിച്ചു. ആരതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ജയം രവിയുടെ ചിത്രങ്ങളും ബയോയിലുള്ള ഡീറ്റെയില്‍സുമൊക്കെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്‌തോടെ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ പ്രചരണമായി.

മറുവശത്ത് ആരതിയുടെ വേര്‍പിരിയലിന് കാരണം അമ്മായിയമ്മയും വളര്‍ത്തു മകന്‍ ശങ്കറുമാണെന്നാണ് മറ്റൊരു പ്രചരണം. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. വൈകാതെ ഇപ്പോള്‍ പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ജയം രവിയോ ആരതിയോ മറുപടിയുമായി വരണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

കുറേ വര്‍ഷങ്ങളായി തമിഴ് സിനിമാ ലോകത്തെ ജനപ്രിയ നടനാണ് ജയം രവി. അങ്ങനെ സൂപ്പര്‍ നായകനായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് നടന്‍ ആരതിയുമായി പ്രണയത്തിലാവുന്നത്. ശേഷം 2009 ലാണ് ഇരുവരും വിവാഹിതരാവുന്നത്. മാത്രമല്ല താരദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. ജയം രവിയെ നായകനായി അഭിനയിച്ച ടിക് ടിക് ടിക് എന്ന സിനിമയില്‍ മൂത്ത മകന്‍ ആരവ് മകനായി അഭിനയിച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/216031/singer-suchithra-shocking-revelation-about-actor-jayamravi-wife-aarati-separation-news)