#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ

#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ
2024-06-29T15:20:00 | By Athira V

എക്കാലത്തും മലയാളികൾക്കും മലയാള സിനിമക്കും മുതൽ കൂട്ടായ നായികയാണ് മഞ്ജു വാര്യർ. സ്കൂൾ കലോൽസവങ്ങളിലൂടെ ശ്രദ്ധ നേടിയ നർത്തകിയായ മഞ്ജുവിനെ തേടി ചെറുപ്പത്തിൽ തന്നെ അവസരം വന്നിരുന്നു. അങ്ങനെ പതിനേഴാം വയസ്സിൽ അഭിനയിച്ച ചിത്രമാണ് സല്ലാപം. ദിലീപ്, മനോജ് കെ ജയൻ എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ആ സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കു വെക്കുകയാണ് മനോജ് കെ ജയൻ. 

ഷൂട്ടിം​ഗ് വേളയിൽ മഞ്ജുവും അമ്മ ​ഗിരിജയും ചെറുതുരുത്തി ​ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. സെറ്റിൽ സ്ഥിരമായി തമാശകൾ പറഞ്ഞ് രസിപ്പിക്കുന്നവരാണ് ദിലീപും മനോജ് കെ ജയനും. അങ്ങനെയിരിക്കെ ഇരുവരും ചേർന്ന് മഞ്ജുവിന് ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു. ചെറുതുരുത്തി ​ഗസ്റ്റ് ​ഹൗസിൽ പ്രേതബാധ ഉണ്ടെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നു. ആ കുപ്രചരണം ഇവർക്ക് ​ഗുണമായി. ഇതാണ് സാഹചര്യം എന്ന് മനസിലാക്കി മഞ്ജുവിനെ പേടിപ്പിക്കാം എന്ന് ഇരുവരും തീരുമാനിച്ചു. 


തലവഴി ബെഡ്ഷീറ്റ് പുതച്ച് ജനലിനു പുറത്ത് ചിലങ്കയുടെ ശബ്ദം പുറപ്പെടുവിച്ചു മനോജും ദിലീപും നടന്നു നീങ്ങിയ രംഗം ഒരു ടി.വി. പരിപാടിക്കിടെ മനോജ് ഓർത്തെടുത്തു. ഈ സമയം മഞ്ജു വാര്യരും കൂടെയുണ്ടായിരുന്നു. 'ദാഹിക്കുന്നു, ഇച്ചിരി രക്തം കിട്ടിയിരുന്നെങ്കിൽ' എന്നായിരുന്നു അന്ന് മഞ്ജുവിനോട് ഇവർ ചോദിച്ചത്. അന്ന് സ്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടിയായിരുന്ന മഞ്ജു അതിന് മറുപടി പറഞ്ഞതാണ് ഏറ്റവും ഞെട്ടിച്ചത്. 

'ബിസ്‌ലേറി മതിയോ' എന്നാണ് മഞ്ജു ചോദിച്ചത്. "അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന് ." മനോജ് കെ ജയൻ പറഞ്ഞു. വർഷങ്ങൾക്ക് മുന്നേ നടന്ന ആ സംഭവം ഇന്നും എത്ര രസകരമായാണ് മനോജ് കെ ജയൻ ഓർത്തെടുക്കുന്നത്. മഞ്ജു വാര്യർ അന്നേ മിടുക്കിയാണെന്ന് ഒരുപക്ഷേ അവർക്കും മനസിലായി കാണും. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം.


മഞ്ജു എന്ന ശക്തയായ സ്ത്രീ സിനിമയിൽ എത്രയെത്ര വേഷങ്ങളിലൂടെയാണ് മലയാളികളെ ത്രസിപ്പിച്ചത്. രാധ, താമര, ഉണ്ണിമായ, ഭാനുമതി, ഭദ്ര അങ്ങനെ ചെയ്തു വെച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരെ ഇന്നും ഉള്ളുലക്കുന്ന, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വേഷങ്ങളാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം പിന്നീട് കണ്ടത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലാണ്. 

വിവാഹ മോചനവും പിന്നീട് അഭിനയ ജീവിതത്തിലേക്കുള്ള റീ എൻഡ്രിയും താരത്തിന്റെ ഉയർച്ച വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള അഭിനേത്രി തന്നെയാണ് മഞ്ജു വാര്യർ. മഞ്ജു മലയാളത്തിനു പുറമേ തമിഴിലും മുൻ നിര താരങ്ങളോടൊപ്പം അഭിനയിച്ചു. ധനുഷ്, അജിത്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ശക്തമായ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്. 

Content Highlight: #dileep #manojkjayan #planned #prank #manjuwarrior #sallapam #movie #shoot

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup