---
title: "#Kondal | കടലിലെ നാലാം കാറ്റായി അവൻ, നാടൻ ഇടിയുമായി പെപ്പെ; 'കൊണ്ടല്‍' വരുന്നു "
english_title: "#fourthwind #sea #Pepe #native #thunder #Kondal #coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215987/fourthwind-sea-pepe-native-thunder-kondal-coming"
published_at: "2024-06-29T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fcd01a193c_ytyy.jpg"
keywords: []
---

# #Kondal | കടലിലെ നാലാം കാറ്റായി അവൻ, നാടൻ ഇടിയുമായി പെപ്പെ; 'കൊണ്ടല്‍' വരുന്നു 

> **Lead Summary:** **വീ**ക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു.

## Article Content

**വീ**ക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു.

ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് 'കൊണ്ടൽ' എന്നാണ് പേരിട്ടിരിക്കുന്നത്. കടലിൽ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റിന്റെ പേരാണ് കൊണ്ടൽ.

കടലിന് നടുവിലുള്ള ആക്ഷൻ രംഗത്തോടെയാണ് ടൈറ്റിൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കടലിൽ നിന്നും കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ് കൊണ്ടൽ.

കാറ്റ് തിരിച്ചടിക്കാൻ അധികനേരം വേണ്ട എന്ന വോയിസ് ഓവറോടെയാണ് ടൈറ്റിൽ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

96 ദിവസം നീണ്ട് നിന്ന കൊണ്ടലിന്റെ ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങളും നടുക്കടലിൽ തന്നെയായിരുന്നു ചിത്രീകരണം, നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആർ ഡി എക്സിന്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെയും കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റും ഒരുക്കിയിരുന്നു.

ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും. ഡാൻസിങ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ കല്ലറയ്ക്കലും രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്. കടലിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പുതുമുഖം പ്രതിഭയാണ് നായിക.

ഗൗതമി നായർ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്‌ലീ, രാഹുൽ രാജഗോപാൽ, അഫ്സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിന്റേതാണു സംഗീതം. ഗാനരചന - വിനായക് ശശികുമാർ, ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രൻ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്‌മത്ത്,

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർ - മനീഷ് തോപ്പിൽ, റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്,

സ്റ്റിൽ - നിദാദ് കെ എൻ,വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പി ആർ മാനേജർ - റോജി പി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/215987/fourthwind-sea-pepe-native-thunder-kondal-coming)