---
title: "#kalidas | പറയാൻ നോക്കുമ്പോഴാണ് അവളിവിടെ ഇല്ലെന്ന് ഓർക്കുക; അമ്മ ചെയ്തത് സർപ്രെെസായി; കാളിദാസ് "
english_title: "#Remember #she #about #Mother #surprise; #Kalidas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215967/remember-she-about-mother-surprise-kalidas"
published_at: "2024-06-29T13:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fc00736a42_SINGLE.jpg"
keywords: []
---

# #kalidas | പറയാൻ നോക്കുമ്പോഴാണ് അവളിവിടെ ഇല്ലെന്ന് ഓർക്കുക; അമ്മ ചെയ്തത് സർപ്രെെസായി; കാളിദാസ് 

> **Lead Summary:** **മ**ലയാളത്തിൽ സജീവമല്ലെങ്കിലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ്, അപർണ ബാലമുരളി, ദുഷാര വിജയൻ തുടങ്ങിയവർക്കൊപ്പമാണ് കാളിദാസ് ചിത്രത്തിൽ അഭിനയിച്ചത്.

## Article Content

**മ**ലയാളത്തിൽ സജീവമല്ലെങ്കിലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ്, അപർണ ബാലമുരളി, ദുഷാര വിജയൻ തുടങ്ങിയവർക്കൊപ്പമാണ് കാളിദാസ് ചിത്രത്തിൽ അഭിനയിച്ചത്.

കരിയറിനൊപ്പം കാളിദാസിന്റെ ജീവിതത്തിലും ഇന്ന് വിശേഷങ്ങളേറെയാണ്. കാമുകി തരിണിക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് കാളിദാസ്. ആഘോഷപൂർവം ഇവരുടെ വിവാഹ നിശ്ചയം നേരത്തെ നടന്നതാണ്.ഇക്കഴിഞ്ഞ മെയ് മാസമാണ് കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം നടന്നത്.

​ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് നടന്ന വിവാഹ സത്കാരത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മാളവികയുടെ വിവാഹ നിശ്ചയ ദിനത്തിൽ ജയറാമിന്റെയും കാളിദാസിന്റെയും കണ്ണുകളും ഈറനണിഞ്ഞു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മാളവികയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. 

മാളവികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് കാളിദാസ് പറയുന്നു. എന്തെങ്കിലും ഫൺ ആയി ചെയ്യുമ്പോൾ അവളോട് പറയാൻ വേണ്ടി തിരിയും. പക്ഷെ അപ്പോഴാണ് അവൾ ഇവിടെ ഇല്ലെന്ന് ഓർക്കുക. വിവാഹ നിശ്ചയ ദിനത്തിൽ കരഞ്ഞതിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു. ഞാൻ എന്റെ ഇമോഷനുകൾ വലുതായി പുറത്ത് കാണിക്കില്ല.

പെട്ടെന്ന് അവളുടെ കല്യാണമെന്ന് പറഞ്ഞപ്പോൾ തനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. സന്തോഷ കണ്ണീരാണ് അന്ന് കണ്ടതെനനും കാളിദാസ് പറയുന്നു.മാളവികയുടെ കല്യാണത്തിന് അമ്മ പാർവതി ഡാൻസ് ചെയ്തതിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു. എനിക്കും അത് സർപ്രെെസായിരുന്നു. പെർഫോം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

പക്ഷെ എന്താണെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറയുന്നു. തന്റെ വിവാഹം വൈകാതെ നടക്കുമെന്നും കാളിദാസ് വ്യക്തമാക്കി. പുതിയ ചിത്രം റായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.

മോഡലായ തരിണിയുമായി പ്രണയത്തിലായതിനെക്കുറിച്ച് കാളിദാസ് നേരത്തെ സംസാരിച്ചിട്ടുണ്ട്. തന്റെ പ്രണയം വീട്ടിൽ ആദ്യം കണ്ടുപിടിച്ചത് മാളവികയാണെന്നും കാളിദാസ് അന്ന് പറഞ്ഞു. മോഡലായ തരിണി 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

നീല​ഗിരി സ്വ​ദേശിയാണ് 24 കാരിയായ തരിണി. ചെന്നെെയിലാണ് കാളിദാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. പിതാവ് ജയറാം എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ അടുത്തിടെയാണ് മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് ന‌ടത്തിയത്.

മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന ജയറാം ഏറെക്കാലമായി മലയാളത്തിൽ ഹിറ്റുകൾ ഉണ്ടായിരുന്നില്ല. കരിയറിൽ ജയറാമിന് സംഭവിച്ച വീഴ്ച ചർച്ചയാകവെയാണ് ശക്തമായ തിരിച്ച് വരവ് താരം നടത്തിയത്. മലയാളത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും മറ്റ് ഭാഷകളിൽ ജയറാം സജീവമായിരുന്നു.

മറുവശത്ത് കാളിദാസിനും മലയളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാനായില്ല. ബാലതാരമായി മനം കവർന്ന കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി തുടക്കം കുറിക്കുന്നത്. എന്നാൽ സിനിമ പരാജയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/215967/remember-she-about-mother-surprise-kalidas)