---
title: "#shammythilakan  | 'അവസരം തരാത്തവരിൽ സുരേഷ് ​ഗോപിയെ കൂട്ടേണ്ട'; സൈബർ ആക്രമണങ്ങൾക്ക് ചുട്ടമറുപടിയുമായി ഷമ്മി"
english_title: "#cyber #attack #against #actor #shammythilakan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/215953/cyber-attack-against-actor-shammythilakan"
published_at: "2024-06-29T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fb79ed4dc6_shammi.jpg"
keywords: []
---

# #shammythilakan  | 'അവസരം തരാത്തവരിൽ സുരേഷ് ​ഗോപിയെ കൂട്ടേണ്ട'; സൈബർ ആക്രമണങ്ങൾക്ക് ചുട്ടമറുപടിയുമായി ഷമ്മി

> **Lead Summary:** **നടനും **കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ അധിക്ഷേപ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. ഇതിൽ പലതിനും ചുട്ടമറുപടിയാണ് ഷമ്മി തിലകൻ നൽകിയത്.

## Article Content

**നടനും **കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ അധിക്ഷേപ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. ഇതിൽ പലതിനും ചുട്ടമറുപടിയാണ് ഷമ്മി തിലകൻ നൽകിയത്.

‘ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’, എന്നായിരുന്നു സുരേഷ് ​ഗോപിക്കുള്ള ഷമ്മി തിലകന്റെ പിറന്നാൾ ആശംസ.

**

കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രവും ഷമ്മി തിലകൻ പങ്കുവച്ചിരുന്നു. ഇതിനുതാഴെയാണ് രൂക്ഷമായ ഭാഷയിലുള്ള ആക്രമണം നടന്നത്. ‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല.

കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി.

ഷമ്മി തിലകന്റെ പിതാവും അന്തരിച്ച നടനുമായ തിലകന്റെ പേരുപോലും കമന്റുകളിൽ വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. അതേസമയം നിരവധി പേർ ഷമ്മി തിലകന് പിന്തുണയുമായും എത്തുന്നുണ്ട്.

ഇതാദ്യമായല്ല ഷമ്മി തിലകൻ സുരേഷ് ​ഗോപിയെ പിന്തുണച്ച് സോഷ്യൽ മീഡിയാ പോസ്റ്റിടുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ സുരേഷ് ​ഗോപി ജയിച്ചപ്പോൾ സുരേഷ് ജീ... നിങ്ങൾ പൊളിയാണ്..! എന്നായിരുന്നു ഷമ്മി തിലകൻ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/215953/cyber-attack-against-actor-shammythilakan)