#bala | വീട്ടുകാരോ നാട്ടുകാരോ പറയേണ്ട; ഒരു അമ്മയാണ് ചിന്തിക്കേണ്ടത്; അമൃതയ്ക്കെതിരെ ബാല

#bala | വീട്ടുകാരോ നാട്ടുകാരോ പറയേണ്ട; ഒരു അമ്മയാണ് ചിന്തിക്കേണ്ടത്; അമൃതയ്ക്കെതിരെ ബാല
2024-06-29T12:10:00 | By Athira V

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഏറെ ചർച്ചയായതാണ്. ​ഗായിക അമൃത സുരേഷുമായുള്ള പ്രണയ വിവാഹം വേർപിരിയലിൽ അവസാനിച്ചതിന് പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ വന്നു.

മകളെ അമൃത തന്നിൽ നിന്നും അകറ്റി നിർത്തുന്നെന്നാണ് ബാലയുടെ പ്രധാന ആരോപണം. ​നിരവധി അഭിമുഖങ്ങളിൽ ബാല ഇക്കാര്യം ആവർത്തിച്ചു. ഇപ്പോഴിതാ വീണ്ടും അമൃതയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ബാല. സെല്ലുലോയ്ഡ് മാ​ഗസിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

മകളെ നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ടെന്ന് ബാല പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മകളെ കള്ളം പറഞ്ഞ് എന്റെയടുത്ത് നിന്ന് കൊണ്ട് പോയി. ഞാനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം. ഞാൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്.


എന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്നും ചിന്തിക്കാം. ഈ ആറ്റിറ്റ്യൂഡിലാണ് താനുള്ളതെന്നും ബാല പറയുന്നു. മകളെ നഷ്ടപ്പെട്ട‌തിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും ദൈവത്തിന്റെ അനു​ഗ്രഹം തനിക്കുണ്ടെന്നും ബാല വ്യക്തമാക്കി. 

മകളെ മിസ് ചെയ്യുന്നുണ്ട്. മകൾ‌ക്ക് അച്ഛൻ വേണം. മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. വീട്ടുകാരോ നാട്ടുകാരോ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല. മകൾക്ക് അച്ഛനെയും അച്ഛന് മകളെയും വേണം. ഇത് എന്തിന് മറ്റൊരാൾ പറഞ്ഞ് കൊടുക്കണമെന്നും ബാല വ്യക്തമാക്കി. 

നടി മോളി കണ്ണമാലിക്കും മകനുമെതിരെ വിമർശനവും‍ ബാല ഉന്നയിക്കുന്നുണ്ട്. താൻ സഹായിച്ചില്ലെന്ന ഇവരുടെ വാദത്തിനെതിരെയാണ് ബാല രം​ഗത്ത് വന്നത്. ന്യൂമോണിയ ബാധിച്ച് ​ഗുരുതരാവസ്ഥയിലായ മോളി കണ്ണമാലിയെ ബാല സഹായിച്ചിരുന്നു. എന്നാൽ മോളി കണ്ണമാലിയും മകനും തനിക്കെതിരെ സംസാരിച്ചെന്ന് ബാല പറയുന്നു. 

ഓപ്പറേഷൻ കഴിഞ്ഞ് ഭേദമായപ്പോൾ ഇവരുടെ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇവരെന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരി പ്രോ​​ഗ്രാമിൽ അവരെ ഞാൻ നേരിട്ട് കണ്ടു. ചേച്ചീ സുഖമായിരിക്കുന്നോ, ചത്ത് പോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ മരിക്കുമെന്ന് കുറേ പേർ ആ​ഗ്രഹിച്ചിരുന്നു. കാശിന് വേണ്ടിയാണ് അവരെന്ന സ്നേഹത്തോടെ കാണാൻ വന്നത്. എന്തൊക്കെ അവർ അന്വേഷിച്ചു എന്നും അറിയാമെന്നും ബാല പറയുന്നു. 

മോളി കണ്ണമാലിക്ക് സഹായം നൽകിയതിനെക്കുറിച്ചും ബാല വിശദീകരിച്ചു. ടിവി കണ്ടുകൊണ്ടിരിക്കവെ ഒരു ഫോൺ കോൾ വന്നു. ഇവരുടെ മോനാണ്, ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളതെന്ന് ഞാൻ ചോദിച്ചു. പാലാരിവട്ടം എന്ന് പറഞ്ഞപ്പോൾ അവി‌ടെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു.

നടന്ന് വന്നു. ഞാൻ 10,000 രൂപ കൊടുത്തു. അത് പാപമാണോ. വീണ്ടും വന്ന് മെഡിസിന് പണമില്ലെന്ന് പറഞ്ഞു. അത് കൊടുത്തു. വീണ്ടും വന്ന് സ്കാനിം​ഗിന് പണം ചോദിച്ചു. അതും കൊടുത്തെന്നും ബാല പറയുന്നു. താൻ ആശുപത്രിയിലായി തിരിച്ച് വന്നപ്പോൾ‌ കാണുന്ന കാഴ്ച തന്നെ കുറ്റം പറയുന്നതാണെന്നും ബാല ഓർത്തു.

Content Highlight: #bala #open #up #about #how #much #he #misses #daughter #words #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup