---
title: "#pearlemaaney | പേളിയും ശ്രീനിയും മറ്റൊരു കുഞ്ഞിനെ കൂടി നോക്കുന്നുണ്ടോ? ഇതെങ്ങനെ അതീജിവിച്ചുവെന്ന് അറിയില്ലെന്ന് പേളി"
english_title: "#biggboss #fame #srinish #aravind #pearlemaaneys #reply #planing #another #child"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215930/biggboss-fame-srinish-aravind-pearlemaaneys-reply-planing-another-child"
published_at: "2024-06-29T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fac320587d_srini.jpg"
keywords: []
---

# #pearlemaaney | പേളിയും ശ്രീനിയും മറ്റൊരു കുഞ്ഞിനെ കൂടി നോക്കുന്നുണ്ടോ? ഇതെങ്ങനെ അതീജിവിച്ചുവെന്ന് അറിയില്ലെന്ന് പേളി

> **Lead Summary:** **[ന**ടിയും അവതാരകയുമായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും പ്രണയത്തിലായത് മുതലിങ്ങോട്ട് എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

## Article Content

**[ന**ടിയും അവതാരകയുമായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും പ്രണയത്തിലായത് മുതലിങ്ങോട്ട് എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതോടെ അവരെ കുറിച്ചായി ചര്‍ച്ചകള്‍. ഇടയ്ക്കിടെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കുന്ന വ്‌ളോഗും ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ തായ്‌ലാന്‍ഡിലേക്ക് പേളിയും കുടുംബവും പോയ യാത്രയെ കുറിച്ചുള്ള വീഡിയോസാണ് പങ്കുവെച്ചിരുന്നത്. ഇതിനൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയിപ്പോള്‍. 

ഇത്തവണ പേളിയോടുള്ള കൂടുതല്‍ ചോദ്യങ്ങളും ഇളയമകളെ കുറിച്ചായിരുന്നു. നിറ്റാര എന്ന് പേരിട്ടിരിക്കുന്ന മകളുടെ ചെല്ലപ്പേര് എന്താണെന്നാണ് ഒരാള്‍ ചോദിച്ചത്.

എന്നാല്‍ ഞാന്‍ അവളെ നിറ്റാര എന്നാണ് വിളിക്കുന്നതെന്നും ഇതുവരെ മറ്റൊരു ചെല്ലപ്പേരും അവള്‍ക്കില്ലെന്നുമാണ് പേളി പറയുന്നത്.

ശ്രീനിയും പേളിയും അടുത്തൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നൊരു ചോദ്യവും വന്നിരുന്നു. ഇതിന് രസകരമായ മറുപടിയാണ് വീഡിയോ രൂപത്തില്‍ പേളി നല്‍കിയത്.

'വേറെ ലെവല്‍ എക്‌സ്പീരിയന്‍സായിരുന്നു. എങ്ങനെ ഞാനിതൊക്കെ അതിജീവിച്ചു എന്ന് എനിക്ക് തന്നെ അറിയില്ലെന്ന് പേളി പറയുമ്പോള്‍ എന്നെ സമ്മതിക്കണമല്ലേ എന്നാണ് ശ്രീനിയുടെ മറുപടി.

അതേ സമയം പേളിയ്ക്കും കുടുംബത്തിനും ആശംസകള്‍ നേരുകയാണ് ആരാധകരും. എന്നും ഇതുപോലെ സന്തുഷ്ടമായി ജീവിക്കാന്‍ നിങ്ങളെല്ലാവര്‍ക്കും സാധിക്കട്ടെ എന്നാണ് ചിലരുടെ അഭിപ്രായം.

മാത്രമല്ല ജനിക്കുകയാണെങ്കില്‍ പേളി ആയി ജനിക്കണമെന്നാണ് ഒരു ആരാധികയുടെ കമന്റ്. കാരണം ശ്രീനിയെ പോലെയുള്ള ഒരു ലൈഫ് പാര്‍ട്ടനറെ കിട്ടുക എന്ന് പറയുന്നത് നിങ്ങളത്രയും ഭാഗ്യമുള്ള സ്ത്രീ ആയത് കൊണ്ടാണ്. 

പേളിയെ പോലെ ഒരാള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എന്നും ആ വീട്ടില്‍ സന്തോഷം തന്നെയായിരിക്കും. നിങ്ങളുടെ വീഡിയോസ് മുഴുവനും ഒരു പോസിറ്റീവ് വൈബുള്ളതാണ്.

പേളിയെയും കുടുംബത്തെയും എത്ര കണ്ടാലും മതി വരില്ല. എന്നിങ്ങനെ നിരവധി കമന്റുകളാണ് പേളിയ്ക്ക് വരുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരിച്ചപ്പോഴാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്.

മത്സരത്തിന് ശേഷവും ഇഷ്ടം തുടര്‍ന്ന താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ശേഷം അഭിനയം ഉപേക്ഷിച്ച്

ശ്രീനിഷും ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മാറി പേളിയും സ്വന്തം ജീവിതത്തിലേക്ക് ഒതുങ്ങി. ശേഷം കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചുള്ള വ്‌ളോഗ് ചെയ്യുകയാണിപ്പോള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/215930/biggboss-fame-srinish-aravind-pearlemaaneys-reply-planing-another-child)