---
title: "#MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി"
english_title: " #you #something #wrong #should #apologise'; #'Maharaja' #sneak #peak "
publisher: "moviemax.in"
canonical_url: "https://moviemax.in/news/215861/you-something-wrong-should-apologise-maharaja-sneak-peak"
published_at: "2024-06-29T09:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f81344e702_seethupathi.jpg"
keywords: []
---

# #MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി

> **Lead Summary:** വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 90 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

## Article Content

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 90 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

നോണ്‍ ലീനിയര്‍ ആയി കഥ പറഞ്ഞുപോകുന്ന ക്രൈം ഡ്രാമ ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. മകള്‍ പഠിക്കുന്ന സ്കൂളില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാരാജ എത്തുന്ന രംഗമാണിത്. നിതിലൻ സാമിനാഥൻ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് പ്രതിനായകനായി എത്തിയിരിക്കുന്നത്.

വിജയ് സേതുപതിയുടെ അമ്പതാം സിനിമയായ മഹാരാജ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. ജൂലൈ 19 ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്.

മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്.

അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/215861/you-something-wrong-should-apologise-maharaja-sneak-peak)