---
title: "#shakeela | ആദ്യം പുരുഷൻ എന്റെയൊപ്പം അത് ചെയ്യണം, എനിക്ക് അതാണ് പ്രധാനം, പിന്നെയേ പ്രണയം വരൂ -ഷക്കീല "
english_title: "#shakeela #open #up #about #her #love #life #shares #what #important #her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215623/shakeela-open-up-about-her-love-life-shares-what-important-her"
published_at: "2024-06-28T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e4c994894c_shakeela.jpg"
keywords: []
---

# #shakeela | ആദ്യം പുരുഷൻ എന്റെയൊപ്പം അത് ചെയ്യണം, എനിക്ക് അതാണ് പ്രധാനം, പിന്നെയേ പ്രണയം വരൂ -ഷക്കീല 

> **Lead Summary:** **ബി ​**ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാൽ ഒരു ഘട്ടത്തിൽ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്.

## Article Content

**ബി ​**ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാൽ ഒരു ഘട്ടത്തിൽ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്.

ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന കാലത്ത് തന്നെ ആരും മോശമായി സമീപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. എന്നെ ആളുകൾക്ക് ഭയങ്കര പേടിയായിരുന്നു. പത്ത് ദിവസം കൊണ്ടാണ് എന്റെ സിനിമകൾ ഷൂട്ട് ചെയ്യുക. എന്റെ ഒരു ദിവസം അവർക്ക് വിലപ്പെട്ടതാണ്. അവർ മോശമായി പെരുമാറിയാൽ ഞാൻ ഡേറ്റ് നൽകില്ല. അതുകൊണ്ട് ആരും തന്നോട് അത്തരത്തിൽ പെരുമാറിയില്ലെന്ന് ഷക്കീല വ്യക്തമാക്കി. 

റിലേഷൻഷിപ്പുകൾ തകരുമ്പോൾ ആ ഘട്ടം മറികടക്കുന്നതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാവും, മറ്റൊരാൾ. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാൽ മറ്റൊരാളുമായി അടുക്കുന്നതിന് കാരണമുണ്ടെന്നും ഷക്കീല പറയുന്നു. എന്നോട് ആരും നോ പറയുന്നത് എനിക്കിഷ്ടമല്ല. തന്റെ വലിയ ഈ​ഗോയാണ് അതെന്നും ഷക്കീല വ്യക്തമാക്കി. 

ഇന്ന് പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഭാവത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്ക് സമ്മാനങ്ങൾ കൊണ്ട് അവരെ പൊതിയാൻ എനിക്കിഷ്ടമാണ്. എനിക്ക് തിരിച്ച് കിട്ടില്ലെങ്കിൽ പോലും. ഞാൻ എന്റെ സുഹൃത്തുക്കളെ വാങ്ങാറാണ് പതിവ്. പണം നൽകിയോ അല്ലാതെയോ സഹായിച്ചാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത്. അത് പോലെയാണ് പ്രണയത്തിലും. 

പ്രണയിക്കുന്ന വ്യക്തിയെ വാങ്ങുന്നത് എന്ന് നിർത്തുന്നോ അന്ന് ഈ പ്രണയം അവസാനിക്കുമെന്ന് തനിക്ക് അറിയാമെന്നും ഷക്കീല പറയുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരാളുണ്ട്. എന്നാൽ അയാൾ ഈ ബന്ധത്തിൽ തുടരില്ല. പക്ഷെ ഇത്തവണ തനിക്ക് ബാക്കപ്പായി ആരുമില്ലെന്ന് ഷക്കീല വ്യക്തമാക്കി. പ്രണയത്തേക്കാളും ലസ്റ്റ് ആണ് തനിക്ക് പ്രധാനമെന്നും ഷക്കീല പറയുന്നു. 

എന്നെ സംബന്ധിച്ച് പുരുഷൻ സുന്ദരനും എന്റെയൊപ്പം അത് ചെയ്യണം. ഇഷ്ടപ്പെട്ടാൽ മാത്രമേ ഞാൻ തുടരൂ. മൈദ മാവ് പോലൊരാളുമായി ഞാൻ പ്രണയത്തിലാകുമെന്ന് കരുതുന്നുണ്ടോ. നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം. പിന്നെയേ പ്രണയം വരൂയെന്നും ഷക്കീല വ്യക്തമാക്കി.മുമ്പ് കുടുബമുള്ളതിനാൽ താൻ അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കില്ലായിരുന്നു. 

എന്നാൽ കുടുംബം തന്നെ കൈയൊഴിഞ്ഞതോടെ തനിക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും ഷക്കീല വ്യക്തമാക്കി. മരണത്തെ തനിക്ക് ഭയമാണെന്ന് ഷക്കീല പറയുന്നു. ആംബുലൻസിലും ഐസിയുവിലുമാകുന്നത് തനിക്ക് ഭയമാണ്. ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നതെന്നും ഷക്കീല പറയുന്നു. മലയാള സിനിമകളിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ഷക്കീല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/215623/shakeela-open-up-about-her-love-life-shares-what-important-her)