---
title: "ഒരു മയത്തില്‍ ഒക്കെ നോക്കെടേയ്, ഇതെന്തൊരു നോട്ടമാണ് -നിഖിലയുടെ നോട്ടം വൈറല്‍ "
english_title: "Take a look, this is a look - Nikhila's look is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2153/take-a-look-this-is-a-look-nikhilas-look-is-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/604de38bc83b4_nikhila.jpg"
keywords: []
---

# ഒരു മയത്തില്‍ ഒക്കെ നോക്കെടേയ്, ഇതെന്തൊരു നോട്ടമാണ് -നിഖിലയുടെ നോട്ടം വൈറല്‍ 

> **Lead Summary:** ‘ഇതെന്തൊരു നോട്ടം..’; ആ മമ്മൂക്ക നോട്ടത്തെ കുറിച്ച് നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി.രസകരമായൊരു ട്രോളും ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.പ്രീസ്റ്റ് സിനിമയുടെ പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നടി നിഖിലയുടെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും ഇപ്പോൾ വൈറലാവുന്നത്.ഒരു മയത്തില്‍ ഒക്കെ നോക്കെടേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.

## Article Content

‘ഇതെന്തൊരു നോട്ടം..’; ആ മമ്മൂക്ക നോട്ടത്തെ കുറിച്ച് നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി.രസകരമായൊരു ട്രോളും ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.പ്രീസ്റ്റ് സിനിമയുടെ പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നടി നിഖിലയുടെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും ഇപ്പോൾ വൈറലാവുന്നത്.ഒരു മയത്തില്‍ ഒക്കെ നോക്കെടേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.

മമ്മൂട്ടി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടിയത്.സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക, ആന്റോ ജോസഫ് തുടങ്ങിയവരായിരുന്നു മമ്മൂട്ടിയോടൊപ്പം പത്രസമ്മേളനത്തിന് എത്തിയത്.നിഖില വിമലും ചിത്രം പങ്കു വെച്ചിട്ടുണ്ട്. 'ഇക്ക' എന്ന് കുറിച്ച് കൊണ്ട് ഹൃദയത്തിന്റെ ഇമോജിയും നടി പങ്കുവച്ചു .

പ്രീസ്റ്റില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തുന്നത്. ജോഫിൻ സംവിധാനം ചെയ്ത പ്രീസ്റ്റ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇങ്ങനെ നോക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താൻ യുവാക്കളെ ഉപദേശിക്കുന്ന ട്രോളുകളും കൂട്ടത്തിലുണ്ട്. ആരായാലും നോക്കിയിരുന്ന് പോകും എന്നാണ് എല്ലാ പോസ്റ്റുകൾക്കും താഴെയുള്ള മറുപടി.‌‘ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു, കൊല്ലരുത്’ എന്നായിരുന്നു ട്രോളിനു നടി നൽകിയ അടിക്കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2153/take-a-look-this-is-a-look-nikhilas-look-is-viral)