---
title: " കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം "
english_title: "Now some photos shared by Hansika Motwani are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/21529/now-some-photos-shared-by-hansika-motwani-are-going-viral-on-social-media"
published_at: "2022-01-18T21:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6e09ad2b8c_hansika.jpg"
keywords: []
---

#  കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം 

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ഹൻസിക മോട്‌വാനി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

## Article Content

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ഹൻസിക മോട്‌വാനി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് നായിക നടിയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2007 മുതൽ താരം നായിക വേഷത്തിൽ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. തമിഴ് തെലുങ്ക് കന്നഡ മലയാളം ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ്.

മോഡലിംഗ് രംഗത്തും താരം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 

ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തിരമാലകൾക്ക് നടുവിൽ അടിച്ചുപൊളിച്ച് നടക്കുന്ന ഹൻസികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/21529/now-some-photos-shared-by-hansika-motwani-are-going-viral-on-social-media)