റൗഡി ബോയ്സിലെ ലിപ് ലോക്കിന് അനുപമ വാങ്ങിയത് വൻ തുക

റൗഡി ബോയ്സിലെ ലിപ് ലോക്കിന് അനുപമ വാങ്ങിയത് വൻ തുക
Jan 18, 2022 08:09 PM | By Adithya O P

മലയാളി താരങ്ങൾക്ക് തെന്നിന്ത്യൻ സിനിമ ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.


അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയായിരുന്നു അനുപമയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറുകയായിരുന്നു. പ്രേമം ഹിറ്റായതിന് പിന്നാലെ ടോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ അനുപമയെ തേടി എത്തുകയായിരുന്നു.

 ഇപ്പോൾ ടോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്നത് അനുപമയുടെ ഏറ്റവും പുതിയ ചിത്രമായ റൗഡി ബോയിസിനെ കുറിച്ചാണ്. ജനുവരി 14 ന് ആയിരുന്നു സിനിമ റിലീസിനെത്തിയത്. ഇതിലെ നടിയുടെ ലിപ് ലോക്ക് സീൻ ഏറെ ചർച്ചയായിരുന്നു. വിമർശനങ്ങളും തലപൊക്കിയിരുന്നു.


വിമർശനങ്ങൾ കടുത്തതോടെ ഇതിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. ആ രംഗം ചെയ്യേണ്ടി വന്ന സാഹചര്യവും നടി വെളിപ്പെടുത്തിയിരുന്നു. ''ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നാണ് അനുപമ വിവാദത്തിൽ പ്രതികരിച്ച് കൊണ്ട് പറഞ്ഞത്.

നടന്‍ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയിലെ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കണം'' എന്നായിരുന്നു നടി പറഞ്ഞത് . എന്നിട്ടും വിമർശനങ്ങൾ ഉയർന്നിരുന്നു. 


ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന് നടി വാങ്ങിത് വൻ പ്രതിഫലമാണെന്ന് റിപ്പോർട്ട്. ടോളിവുഡ് മാധ്യമമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതാദ്യമായിട്ടാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും ടോളിവുഡ് മാധ്യമം പറയുന്നുണ്ട്. പുതുമുഖ താരം ആഷിഷ് റെഡ്ഡിയാണ് റൗഡി ബോയ്‌സിലെ നായകൻ. ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത നിര്‍മാതാവ് ദില്‍ രാജു ആണ് നിര്‍മ്മിച്ചത്.


ദില്‍ രാജുവിന്‌റെ അനന്തരവനാണ്ചിത്രത്തിലെ നായകൻ ആഷിഷ് റെഡ്ഡി. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും നേരത്ത് വന്നിരുന്നു.കോളേജ് ക്യാംപെസില്‍ നടക്കുന്ന കഥയാണിത്.

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം. ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ കാണിക്കനാണ് ലിപ് ലോക് രംഗങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇത് കൂടാതെ സിനിമയില്‍ മുന്നോളം ലിപ് ലോക് സീനുകളുണ്ട്. ഏറെ ഞെട്ടലോടെയാണ് നടിയുടെ ആരാധകർ ഇതു കണ്ടത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും നടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്.കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തെത്തുന്ന അനുപമയുടെ ചിത്രങ്ങളൊന്നും അധികം വിജയം നേടിയിരുന്നില്ല.


റൗഡി ബോയിസിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടിയാണ് ലിപ് ലോക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ നിരവധി ട്രോളുകളും ഉയർന്നിരുന്നു. താരപുത്രൻരെ സിനിമ ജനപ്രിയമാക്കാൻ വേണ്ടിയാണ് നായികയ്ക്കൊപ്പമുള്ള ലിപ് ലോക്കെന്നും പ്രേക്ഷകർ പറയുന്നുണ്ട്. 

Anupama bought the lip lock on Rowdy Boys for a huge amount

Next TV

Related Stories
മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

May 23, 2022 10:22 PM

മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

മരിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ജീവിതം പിടിച്ച് നിര്‍ത്താന്‍ സാധിച്ച നിമിഷങ്ങളെ പറ്റിയും ഇന്നസെന്റ് പറഞ്ഞു....

Read More >>
വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്;  സംവിധായകൻ രതീഷ്

May 23, 2022 08:38 PM

വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്; സംവിധായകൻ രതീഷ്

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ....

Read More >>
ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

May 23, 2022 01:39 PM

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ...

Read More >>
കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

May 23, 2022 11:28 AM

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി അർച്ചന...

Read More >>
പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

May 23, 2022 11:08 AM

പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ അഭയ ഹിരണ്‍മയി മനസ് തുറക്കുകയാണ്....

Read More >>
ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

May 23, 2022 10:05 AM

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍...

Read More >>
Top Stories