സിനിമയിലെ ഭാഷ എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം; 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

സിനിമയിലെ ഭാഷ എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം; 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്
Jan 18, 2022 07:26 PM | By Susmitha Surendran

ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ക്ക് പൊലീസിന്റ ക്ലീന്‍ ചിറ്റ്. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒ.ടി.ടി പ്ലാറ്റ്‌ഫോം പൊതുവിടമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ നിന്നും പിന്‍വലിക്കണം എന്നുമായിരുന്നു ആവശ്യം.

തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ചിത്രത്തിന് എതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ് എന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ഇതേ തുടര്‍ന്നാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് സിനിമ കണ്ടത്.

ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.

Police clean chit to Lijo Jose Pellissery's 'Churuli'.

Next TV

Related Stories
#mohanlal |എന്റെ പഴയകാലങ്ങളിലേക്ക് പോയി..നന്ദി: 'വർഷങ്ങൾക്കു ശേഷം' റിവ്യുവുമായി മോഹൻലാൽ

Apr 16, 2024 02:02 PM

#mohanlal |എന്റെ പഴയകാലങ്ങളിലേക്ക് പോയി..നന്ദി: 'വർഷങ്ങൾക്കു ശേഷം' റിവ്യുവുമായി മോഹൻലാൽ

വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക്...

Read More >>
#kgjayan | ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു; തെന്നിന്ത്യൻ ഹൃദയങ്ങളിലേക്ക് തംബുരുമീട്ടിയ കെ.ജി ജയൻ ഇനി ഓർമ

Apr 16, 2024 08:18 AM

#kgjayan | ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു; തെന്നിന്ത്യൻ ഹൃദയങ്ങളിലേക്ക് തംബുരുമീട്ടിയ കെ.ജി ജയൻ ഇനി ഓർമ

വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച ജയ-വിജയ സഹോദരങ്ങൾ ഒൻപതാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റവും...

Read More >>
#bhagyalakshmi | 'കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ'.... ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

Apr 15, 2024 10:35 PM

#bhagyalakshmi | 'കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ'.... ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ ദിലീപ് പറയണം, അതല്ലേ വേണ്ടത്. കൊടുക്കരുതെന്ന് പറയാന്‍ താങ്കള്‍ക്ക്...

Read More >>
#sobhana | ‘നരേന്ദ്ര മോദി സർക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയം’ -നടി ശോഭന

Apr 15, 2024 05:22 PM

#sobhana | ‘നരേന്ദ്ര മോദി സർക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയം’ -നടി ശോഭന

കേരളത്തിൽ ഭൂരിഭാ​ഗവും ബുദ്ധിജീവികൾ, തീരുമാനം എടുക്കേണ്ടത് നിങ്ങൾ...

Read More >>
#malavikamenon |  'അവസരം കുറഞ്ഞപ്പോൾ തുണി കുറച്ചു, സുന്ദരിമാരായ നടിമാരുടെ മിക്സചറാണ് ഞാൻ; തുറന്ന് പറഞ്ഞ് താരം

Apr 15, 2024 01:29 PM

#malavikamenon | 'അവസരം കുറഞ്ഞപ്പോൾ തുണി കുറച്ചു, സുന്ദരിമാരായ നടിമാരുടെ മിക്സചറാണ് ഞാൻ; തുറന്ന് പറഞ്ഞ് താരം

ഇപ്പോഴിതാ അത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി പറയുകയാണ് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ വിഷു സ്പെഷ്യൽ അഭിമുഖത്തിൽ മാളവിക...

Read More >>
Top Stories