പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന
Jan 18, 2022 04:48 PM | By Susmitha Surendran

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവുഡിന് സൂപ്പര്‍താരങ്ങളെ സമ്മാനിച്ച കപൂർ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാത തന്നെ തന്റെ പ്രകടനത്തിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു കരീന. 

ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കരീനയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലമുള്ള കരീന തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും കയ്യടി നേടാറുണ്ട്.

നടിമാര്‍ എന്നും നേരിടുന്ന പ്രശ്‌നമാണ് സദാചാര വാദികളുടെ വിമര്‍ശനം. സാധാരണ സോഷ്യല്‍ മീഡിയ കമന്റ് മുതല്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും വരെ നടിമാര്‍ ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ ഒരിക്കല്‍ കരീനയ്‌ക്കെതിരെ രംഗത്ത് എത്തിയത് ശിവ സേനയായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്. 

കരീന കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കുര്‍ബാന്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ കരീന ടോപ് ലെസ് ആയാണ് എത്തുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്ന കരീനയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. സെയ്ഫ് അലി ഖാനും പോസ്റ്ററിലുണ്ട്. ഷര്‍ട്ടിടാതെയാണ് സെയ്ഫും നില്‍ക്കുന്നത്. പോസ്റ്റര്‍ സിനിമാേ്രപമികള്‍ പോസ്റ്റര്‍ ഏറ്റെടുത്തപ്പോള്‍ ശിവ സേന വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു.

ശിവ സേന നേതാവായ ജിതേന്ദ്ര ജാനാവാലെയാണ് വിമര്‍ശനവുമായി എത്തിയത്. ഉടനെ തന്നെ ഞങ്ങള്‍ കരീനയുടെ വീട്ടില്‍ പോകുന്നുണ്ടെന്നും കരീനയ്‌ക്കൊരു സാരി സമ്മാനിക്കുമെന്നുമായിരുന്നു ഇയാളുടെ പരിഹാസം.

എന്നാല്‍ ആള് കരീനയാണ്. തനിക്കെതിരെയുള്ള സാദാചാര വിമര്‍ശനത്തിനെതിരെ കരീന രംഗത്ത് എത്തി. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കരീനയുടെ പ്രതികരണം. തനിക്ക് താരമെന്ന് പറഞ്ഞ സാരി ഇതുവരെ കിട്ടിയില്ലെന്നും നല്ലത് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ് ശിവ സേനയെ പരിഹസിക്കുകയായിരുന്നു കരീന ചെയ്തത്.

''എനിക്കിതുവരേയും ഒരു സാരിയും സമ്മാനമായി കിട്ടിയില്ല. പക്ഷെ മനോഹരമായ സാരിയായിരിക്കുമെന്നാണ് കരുതുതന്നത്'' എന്നായിരുന്നു കരീനയുടെ മറുപടി. അതേസമയം പോസ്റ്ററില്‍ അശ്ലീലമായി ഒന്നും തന്നെയില്ലെന്നും വളരെ മനോഹരമായാണ് തനിക്ക് തോന്നിയതെന്നും വ്യക്തമാക്കുകയും ചെയ്തു കരീന. 

റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്ത സിനിമയാണ് കുര്‍ബാന്‍. ചിത്രത്തില്‍ അവന്തിക എന്ന പ്രൊഫസറുടെ വേഷമാണ് കരീന അവതരിപ്പിച്ചത്. 2009 നവംബര്‍ 20 നായിരുന്നു സിനിമയുടെ റിലീസ്.

ചിത്രത്തില്‍ സെയ്ഫിനും കീരനയ്ക്കുമൊപ്പം ഓം പുരി, വിവേക് ഒബ്‌റോയ്, ദിയ മിര്‍സ, തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സെയ്ഫും കരീനയും പ്രണയത്തിലായിരുന്നു ഈ സമയത്ത്. അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷം തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് കരീന.

അംഗ്രേസി മീഡിയ എന്ന സിനിമയിലാണ് കരീന കപൂര്‍ അവസാനമായി ആരാധകരുടെ മുന്നിലെത്തിയയത്. രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്.

അദ്വൈത് ചന്ദന്‍ ആണ് സിനിമയുടെ സംവിധാനം. ഏപ്രില്‍ 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ താരനിര അണിനരക്കുന്ന സിനിമ ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 

The Shiv Sena has come out against Kareena following the release of the poster for the film 'Kurban'.

Next TV

Related Stories
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
Top Stories










News Roundup