---
title: "#santhoshpandit |  'ബഡ്‌ജറ്റ്‌ 5 ലക്ഷം, ലൊക്കേഷൻ കുളു-മണാലി-കശ്മീർ'; സന്തോഷ് പണ്ഡിറ്റിൻ്റെ 'കേരളാ ലൈവ്' വരുന്നു"
english_title: "#santhoshpandit #movie #kerala #live #announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214644/santhoshpandit-movie-kerala-live-announced"
published_at: "2024-06-24T20:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679876b32667_santhosh.jpg"
keywords: []
---

# #santhoshpandit |  'ബഡ്‌ജറ്റ്‌ 5 ലക്ഷം, ലൊക്കേഷൻ കുളു-മണാലി-കശ്മീർ'; സന്തോഷ് പണ്ഡിറ്റിൻ്റെ 'കേരളാ ലൈവ്' വരുന്നു

> **Lead Summary:** **പുതി**യ ചിത്രം 'കേരളാ ലൈവി'ൻ്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിൻ്റെ പ്രതികരണം.

## Article Content

**പുതി**യ ചിത്രം 'കേരളാ ലൈവി'ൻ്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിൻ്റെ പ്രതികരണം.

കുളു, മണാലി, കശ്മീർ എന്നിവിടങ്ങളിലായി ഇനി പാട്ടിൻ്റെ ചിത്രീകരണം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു. ക്യാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്.

**ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം**

> *** Dear Facebook family, വെറും 5 ലക്ഷം രൂപാ ബഡ്ജറ്റിൽ ഒരുങ്ങുന്ന എൻ്റെ 12 മത്തെ സിനിമ "കേരളാ ലൈവ്" രണ്ടാം ഷെഡ്യൂൾ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. എന്നോടൊപ്പം ഡയലോഗ് ഉള്ള 100 + പുതുമുഖ നടീ നടൻമാർ അഭിനയിക്കുന്നു. ***

***ആദ്യ schedule കഴിഞ്ഞതിൽ പിന്നെ മഴ, എൻ്റെ ചില കുഞ്ഞു ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ആയി തുടർച്ചയായി യാത്രയിൽ ആയതിനാൽ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാൻ കാരണം. ചില ഗാനങ്ങൾ ഷില്ലോങ്, ഡാർജിലിംഗ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങൾ കുളു, മണാലി, കാശ്മീർ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ. ബാക്കി ഈ schedule ലിൽ പൂർത്തി ആക്കണം..*****

*ക്യാമറ ഒഴികെ എല്ലാ ജോലികളും ഞാൻ ഒറ്റക്ക് ചെയ്യുന്നു. എഡിറ്റിങ്, ഡബ്ബിംഗ് ജോലികൾ ഉടനേ ചെയ്ത് തീർത്ത് ഓണം റിലീസ് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.. By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരുമില്ല..) 2011-ൽ 'കൃഷ്ണനും രാധയും' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സംവിധായകനാകുന്നത്. ***

***സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകൻ. മിനിമോളുടെ അച്ഛൻ, സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, കാളിദാസൻ കവിതയെഴുതുകയാണ്, ഉരുക്ക് സതീശൻ, ടിന്റുമോൻ എന്ന കോടീശ്വരൻ, നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി ഐ.പി.എസ്, കൃഷ്ണനും രാധയും, ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ, എന്നീ ചിത്രങ്ങളാണ് സന്തോഷ് പണ്ഡിറ്റ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്.
***

### Related Links & Sources
- [Original Story Source](https://moviemax.in/news/214644/santhoshpandit-movie-kerala-live-announced)