---
title: "#lakshmimenon | ഞങ്ങൾ ഇടയ്ക്കിടെ അത് ചെയ്യാറുണ്ട്; വീട്ടുകാർ അറിയാതിരിക്കാൻ പുതപ്പിനുള്ളിൽ കിടന്ന് ഞാൻ ചെയ്യുമായിരുന്നു -തുറന്ന് പറഞ്ഞ് താരം  "
english_title: "#lakshmimenon #about #her #first #love #during #school #days #here #what #she #said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214532/lakshmimenon-about-her-first-love-during-school-days-here-what-she-said"
published_at: "2024-06-24T13:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679283b3c710_lakshmi.jpg"
keywords: []
---

# #lakshmimenon | ഞങ്ങൾ ഇടയ്ക്കിടെ അത് ചെയ്യാറുണ്ട്; വീട്ടുകാർ അറിയാതിരിക്കാൻ പുതപ്പിനുള്ളിൽ കിടന്ന് ഞാൻ ചെയ്യുമായിരുന്നു -തുറന്ന് പറഞ്ഞ് താരം  

> **Lead Summary:** തമിഴ് സിനിമാ ലോകത്ത് ഒരു ഘട്ടത്തിൽ സെൻസേഷനായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചതോടെ ലക്ഷ്മി ഭാ​ഗ്യ താരമായി അറിയപ്പെട്ടു. എന്നാൽ മലയാളത്തിൽ അന്നും ഇന്നും ലക്ഷ്മി മേനോന് സ്വീകാര്യത ലഭിച്ചിട്ടില്ല. മലയാളത്തിൽ രഘുവിന്റെ സ്വന്തം റസിയ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷമാണ് നടിക്ക് ലഭിച്ചത്. താരമായ ശേഷം ദിലീപിനൊപ്പം അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി അഭിനയിച്ചു. 

## Article Content

തമിഴ് സിനിമാ ലോകത്ത് ഒരു ഘട്ടത്തിൽ സെൻസേഷനായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചതോടെ ലക്ഷ്മി ഭാ​ഗ്യ താരമായി അറിയപ്പെട്ടു. എന്നാൽ മലയാളത്തിൽ അന്നും ഇന്നും ലക്ഷ്മി മേനോന് സ്വീകാര്യത ലഭിച്ചിട്ടില്ല. മലയാളത്തിൽ രഘുവിന്റെ സ്വന്തം റസിയ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷമാണ് നടിക്ക് ലഭിച്ചത്. താരമായ ശേഷം ദിലീപിനൊപ്പം അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി അഭിനയിച്ചു. 

എന്നാൽ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2012 ൽ പുറത്തിറങ്ങിയ കുംകി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോൻ തമിഴകത്ത് തുടക്കം കുറിക്കുന്നത്. അതേസമയം ആദ്യം റിലീസ് ചെയ്തത് സുന്ദരപാണ്ഡ്യൻ എന്ന ചിത്രമാണ്. രണ്ട് സിനിമകളും വൻ ഹിറ്റായി. വില്ലേജ് ​ഗേൾ കഥാപാത്രങ്ങളാണ് ലക്ഷ്മിയെ തേടി തുടരെ വന്നത്. തമിഴ് പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റാൻ ഈ ഇമേജ് സഹായിച്ചെങ്കിലും ഈ ഇമേജ് പിന്നീട് നടിക്ക് വിനയായി. 

വ്യത്യസ്തമായ കഥാപാത്രങ്ങളൊന്നും നടിയെ തേടി വന്നില്ല. ഏറെനാളുകൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി തിരിച്ചെത്തിയത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂൾ പഠനകാലത്താണ് തന്റെ ആദ്യ പ്രണയമെന്ന് ലക്ഷ്മി മേനോൻ പറയുന്നു. ആരും എന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല. 

എന്നാൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരാളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. നേരെ അവനടുത്ത് പോയി പ്രണയം പറഞ്ഞു. അവൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സമ്മതിച്ചു. പിന്നീ‌ട് ഞങ്ങൾ ഇടയ്ക്കിടെ സംസാരിക്കാൻ തു‌ടങ്ങി. വീട്ടുകാർ അറിയാതിരിക്കാൻ പുതപ്പിനുള്ളിൽ കിടന്ന് ഞാൻ അവനോട് ഫോണിൽ സംസാരിക്കും. പുറത്ത് വെച്ച് ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല. 

എന്നാൽ സ്കൂൾ കഴിഞ്ഞ ശേഷം എനിക്ക് സിനിമയിൽ നിന്നും അവസരങ്ങൾ വന്നു. അതിനാൽ പഠനവും പ്രണയവും തു‌‌ടരാൻ പറ്റിയില്ല. അടുത്തിടെ അവൻ വിവാഹിതനായെന്ന് താൻ അറിഞ്ഞെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രം​​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് ലക്ഷ്മി മേനോൻ. 

തമിഴിലെ മുൻനിര നടിയായി വളരവെയാണ് ലക്ഷ്മി മേനോൻ ലൈം ലൈറ്റിൽ നിന്ന് അകന്നത്. 2016 മുതൽ നടി സിനിമകളിൽ സജീവമല്ലാതായി. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു.

സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രംഗത്തേക്ക് കൊണ്ടുവരുന്നത്. ഇദ്ദേഹത്തിന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെയായിരുന്നു തുടക്കം. തമിഴകത്തെ മുൻനിര നായിക നടിമാരായി മാറിയ നയൻതാര, അമല പോൾ തുടങ്ങിയ നടിമാരുടെ നിരയിലേക്ക് ലക്ഷ്മി മേനോനും വരുമെന്ന് ഒരു ഘട്ടത്തിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/214532/lakshmimenon-about-her-first-love-during-school-days-here-what-she-said)