#smoking | സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

#smoking | സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍
Jun 24, 2024 01:01 PM | By VIPIN P V

ലോകത്തില്‍ മനുഷ്യര്‍ക്ക് ആസക്തിയുള്ള നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പല തരത്തിലുള്ള ലഹരി വസ്തുക്കള്‍.

അത് മദ്യമോ മയക്ക് മരുന്നോ എന്തിന് സിഗരറ്റിനോട് പോലും കടുത്ത ആസക്തിയുള്ള മനുഷ്യര്‍ നമ്മുക്കിടയിലുണ്ട്. ഉപയോഗിച്ച് ശീലിച്ച് കഴിഞ്ഞാല്‍ പിന്നെ അവ ഒഴിവാക്കുകയെന്നാല്‍ ഏറെ ശ്രമകരമാണെന്നത് തന്നെ.

തുര്‍ക്കിയിലെ ഒരു മനുഷ്യന്‍ തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാനായി ചെയ്തത് വളരെ വിചിത്രമായ ഒരു കാര്യം.

സിഗരറ്റ് വലി ഒഴിവാക്കാനായി അദ്ദേഹം തന്‍റെ തല തന്നെ ഒരു ഇരുമ്പ് കൂട്ടിലാക്കി. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തുർക്കിയിലെ കുതഹ്യ പട്ടണത്തിലെ ഇബ്രാഹിം യുസെൽ ഈ ഇരുമ്പ് കൂടുമായാണ് ജീവിക്കുന്നത്.

ശ്വാസകോശ അർബുദം ബാധിച്ച് പിതാവ് അന്തരിച്ചതിനെത്തുടർന്നാണ് ഇബ്രാഹിം തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ദിവസം രണ്ട് പാക്കറ്റ് സിഗരറ്റാണ് ഇബ്രാഹിം വലിച്ചിരുന്നത്. ഇതിനിടെ പിതാവിന്‍റെ മരണം ഇബ്രാഹിമിനെ ആകെ ഉലച്ചു.

സിരഗറ്റ് വലി നിര്‍ത്താനായി അദ്ദേഹം പല വഴിയും നോക്കിയെങ്കിലും ഒന്നും പ്രായോഗികമായില്ല. ഒടുവിലാണ് ഹെല്‍മറ്റിന്‍റെ രൂപത്തില്‍ തല മുഴുവനും മൂടാന്‍ കഴിയുന്ന തരത്തില്‍ അദ്ദേഹം ഒരു കൂട് സ്വയം നിര്‍മ്മിച്ചത്.

ഇതിനായി അദ്ദേഹം 130 അടിയിലധികം വരുന്ന ചെമ്പ് കമ്പികൾ ഉപയോഗിച്ചു. തല കൂട്ടിലാക്കി അടച്ച ശേഷം അദ്ദേഹം കൂടിന്‍റെ താക്കോല്‍ ബന്ധുക്കള്‍ക്ക് കൈമാറി.

അത്യാവശ്യത്തിന് കൂട് തുറക്കേണ്ടി വന്നാല്‍ ഭാര്യയാണ് ഇബ്രാഹിമിനെ സഹായിക്കുന്നത്. തന്‍റെ പരീക്ഷണത്തിന് ഭാര്യയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

അതേസമയം കഴിഞ്ഞ പതിനൊന്ന് വര്‍ഷം കൂട്ടിനുള്ളില്‍ കഴിഞ്ഞിട്ടും അദ്ദേഹം തന്‍റെ ശീലം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലേയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം.

#Cigarette #smoking #stopped #man #head #caged #eleven #years

Next TV

Related Stories
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
Top Stories










News Roundup