#AntonyVarghese | ആക്ഷനില്‍ കസറാൻ ആന്റണി വര്‍ഗീസ്, ചിത്രത്തിന് പേരിട്ടു

 #AntonyVarghese |  ആക്ഷനില്‍ കസറാൻ ആന്റണി വര്‍ഗീസ്, ചിത്രത്തിന് പേരിട്ടു
Jun 24, 2024 11:58 AM | By Sreenandana. MT

(movimax.in) ആന്റണി വര്‍ഗീസ് നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദാവീദ് എന്നാണ് പേരിട്ടിരിക്കുന്നത്. നീണ്ടുനില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ആന്റണി വര്‍ഗീസ് നായകുന്ന ചിത്രത്തിന്റെ സംവിധാനം അജിത്ത് മാമ്പള്ളിയാണ്.

ആന്റണി വര്‍ഗീസ് നായകനാകുന്ന ആക്ഷൻ ചിത്രത്തിനായി കൊല്ലം കുരീപ്പുഴയിൽ 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഓണം റിലീസായി ആന്റണി വര്‍ഗീസ് ചിത്രം എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജ് ബി ഷെട്ടിക്ക് പുറമേ ചിത്രത്തില്‍ ഷബീർ കല്ലറയ്ക്കലും നിര്‍ണായക വേഷത്തിലുണ്ട്. സോളോ നായകനായി പെപ്പെയുടെ കരിയറിലെ ചിത്രങ്ങളില്‍ ഉയര്‍ന്ന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ ആ പ്രതീക്ഷയും ദാവീദ് സിനിമയ്‍ക്ക് ഉണ്ട്.

ചിത്രം നിര്‍മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ ആണ്. സോഫിയ പോളാണ് നിര്‍മാതാവ്. കടലിന്റെ പശ്ചാത്തലത്തിലുളള പ്രതികാര കഥയുമായി ചിത്രം എത്തുമ്പോള്‍ ആക്ഷനും പ്രധാന്യം നല്‍കുന്നു. കെജിഎഫ് ഒന്ന്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആന്റണി വര്‍ഗീസ് നായകനായെത്തുമ്പോഴും സ്റ്റണ്ട് കൊറിയോഗ്രാഫര്‍. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും ചിത്രത്തില്‍ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം ദീപക് ഡി മേനോൻ. ശരത് സഭ, നന്ദു, സിറാജ് തുടങ്ങിയവര്‍ക്കൊപ്പം ജയക്കുറുപ്പ്, ആഭാ എം. റാഫേൽ, ഫൗസിയ മറിയം ആന്റണി എന്നിവരും നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും പിആർഒ ശബരിയും ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരനുമാണ്.

#Kazaran #Antony #Varghese #action, #titled #film

Next TV

Related Stories
#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Sep 28, 2024 04:13 PM

#BombayPositive | ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ...

Read More >>
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
Top Stories










News Roundup