---
title: "#shamnakasim   | ചെറിയ പ്രായത്തില്‍ തുടങ്ങിയ ആ പ്രണയം ഒരു വര്‍ഷത്തോളം പോയി -  നടി ഷംന കാസിം"
english_title: "#shamnakasim  #said #about #her #first #love #now #gone #viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/214468/shamnakasim-said-about-her-first-love-now-gone-viral"
published_at: "2024-06-24T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678ff7296e9b_shamna.jpg"
keywords: []
---

# #shamnakasim   | ചെറിയ പ്രായത്തില്‍ തുടങ്ങിയ ആ പ്രണയം ഒരു വര്‍ഷത്തോളം പോയി -  നടി ഷംന കാസിം

> **Lead Summary:** ** **തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. 

## Article Content

** **തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. 

ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ്. അതിനൊപ്പം സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവും ഷംന നടത്തിയിരുന്നു.

കിടിലന്‍ ലുക്കില്‍ ഡാന്‍സ് കളിച്ചാണ് തെലുങ്ക് സിനിമയില്‍ നടി തിളങ്ങിയത്. ഇതിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയകഥ നടി വെളിപ്പെടുത്തിയത്. എല്ലാവരുടെ ജീവിതത്തിലും പ്രണയകഥകളുണ്ട്.

എല്ലാവര്‍രക്കും ഫസ്റ്റ് ക്രഷ് ഉറപ്പായിട്ടും ഉണ്ടാവും. തന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം നടക്കുന്നത്.

സ്‌കൂള്‍ പഠനകാലത്താണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ ഇല്ലായിരുന്നു.

എന്നാല്‍ അവരുടെ സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ആണ്‍കുട്ടികളുടെ സ്‌കൂള്‍ ഉണ്ടായിരുന്നു. ബോയ്സ് സ്‌കൂളിന് സമീപത്ത് കൂടിയാണ് ഞങ്ങളുടെ സ്‌കൂള്‍ ബസ് പോയിരുന്നത്.

ചില കുട്ടികളെ ഇറക്കാന്‍ വേണ്ടി ആ സ്‌കൂളിന്റെ അടുത്ത് കുറച്ചുനേരം ബസ് നിര്‍ത്താറുണ്ടായിരുന്നു. ഒരു ദിവസം ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. അന്നു മുതല്‍ എല്ലാ ദിവസവും അവന്‍ ഒരേ സ്ഥലത്ത് തന്നെ നില്‍ക്കാനും തന്നെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. 

ഏകദേശം ഒരു വര്‍ഷത്തോളം ഇത് സംഭവിച്ചു. ഞങ്ങളുടെ ബസ് പോകുമ്പോള്‍ അവന്‍ എന്നെയും നോക്കി നിന്നു. ഒരു വര്‍ഷത്തോളം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് പ്രണയിച്ചിരുന്നു. പിന്നെയൊരിക്കല്‍ ഒരു പ്രണയദിനത്തില്‍ അവന്‍ കുറേ ചോക്ലേറ്റുകളും റോസാപ്പൂക്കളും ഒരുമിച്ചു അയച്ചു.

ഇതോട് കൂടി തങ്ങളുടെ പ്രണയം നിലച്ചു പോയെന്നാണ് നടി പറയുന്നത്. നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ഷംന കാസിം. കുട്ടിക്കാലം മുതലേ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന നടി നൃത്തത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/214468/shamnakasim-said-about-her-first-love-now-gone-viral)