---
title: "വിമാനത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം; ചിത്രം വൈറലാകുന്നു "
english_title: "Young woman gives birth on a plane"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21445/young-woman-gives-birth-on-a-plane"
published_at: "2022-01-18T14:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e67eb707131_viral.jpg"
keywords: []
---

# വിമാനത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം; ചിത്രം വൈറലാകുന്നു 

> **Lead Summary:** വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയ നിരവധി സ്ത്രീകളുടെ വാര്‍ത്ത നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ അത്തരം ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

## Article Content

വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയ നിരവധി സ്ത്രീകളുടെ വാര്‍ത്ത നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ അത്തരം ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വിമാനത്തിലെ യാത്രക്കാരി ആയിരുന്ന യുവ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായ ഡോക്ടര്‍ ഐഷ കാതിബ് ആണ് ഈ പ്രസവം എടുത്തത്. ട്വിറ്റെറിലൂടെ ഐഷ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് കുഞ്ഞിന് മിറാക്കിള്‍ ഐഷ എന്ന പേര് ഇട്ടു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ,

35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി. ‘യാത്രക്കാരില്‍ ഡോക്ടര്‍മാരായി ആരെങ്കിലുമുണ്ടോ എന്ന ഇന്റര്‍കോം വഴി ക്യാബിന്‍ ക്രൂവിന്റെ അന്നൗണ്‍സ്മെന്റ് കേട്ടാണ് എല്ലാവരും വിവരം അറിഞ്ഞത്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാ തമോ മറ്റോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്.

സ്ഥലത്തെത്തിയപ്പോള്‍ വിമാനത്തിന്റെ സീറ്റില്‍ പ്രസവവേദന അനുഭവിച്ച് കിടക്കുന്ന യുവതിയെ കണ്ടു. തല വിമാനത്തിന്റെ ഇടനാഴിയിലേക്കും കാലുകള്‍ ജനലിനടുത്തേക്കും വെച്ച് കിടക്കുകയായിരുന്നു യുവതി. കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്സും സഹായത്തിനെത്തി. മിനിറ്റുകള്‍ കൊണ്ട് വിമാനത്തിന്റെ ഒരു ഭാഗം ലേബര്‍ റൂമാക്കി മാറ്റി. പിറന്നു വീണ കുഞ്ഞിനെ ശിശുരോഗ വിദഗ്ധനായ സഹയാത്രക്കാരന്‍ പരിശോധിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നു. കയ്യടിച്ചും അഭിനന്ദിച്ചും എല്ലാവരും ആ സന്തോഷവാര്‍ത്ത സ്വാഗതം ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21445/young-woman-gives-birth-on-a-plane)