---
title: "#anjujoseph |  ഇത്ര രൂപ തരാം എന്റെ കൂടെ ചെയ്യാൻ താൽപര്യമുണ്ടോ? തനിക്ക് വന്ന മെസേജുകളെ പറ്റി തുറന്ന് പറഞ്ഞ് അഞ്ജു ജോസഫ്"
english_title: "#anjujoseph #open #up #about #famous #gym #Trainers #message #her #words #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214225/anjujoseph-open-up-about-famous-gym-trainers-message-her-words-goes-viral"
published_at: "2024-06-23T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c14bad7d0_anju.jpg"
keywords: []
---

# #anjujoseph |  ഇത്ര രൂപ തരാം എന്റെ കൂടെ ചെയ്യാൻ താൽപര്യമുണ്ടോ? തനിക്ക് വന്ന മെസേജുകളെ പറ്റി തുറന്ന് പറഞ്ഞ് അഞ്ജു ജോസഫ്

> **Lead Summary:** **പിന്ന**ണി ​ഗാന രം​ഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് അഞ്ജു ജോസഫ്. സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ജനശ്രദ്ധ നേടുന്നത്. അഞ്ജുവിന്റെ കവർ സോങുകളും ജനപ്രീതി നേടി. ചില സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അഞ്ജു സജീവമാണ്. ചിലപ്പോൾ തന്റെ വർക്കൗട്ട് വീഡിയോകൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. 

## Article Content

**പിന്ന**ണി ​ഗാന രം​ഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് അഞ്ജു ജോസഫ്. സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ജനശ്രദ്ധ നേടുന്നത്. അഞ്ജുവിന്റെ കവർ സോങുകളും ജനപ്രീതി നേടി. ചില സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അഞ്ജു സജീവമാണ്. ചിലപ്പോൾ തന്റെ വർക്കൗട്ട് വീഡിയോകൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. 

യെസ് എഡിറ്റോറിയലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഞാൻ വർക്കൗ‌ട്ട് ചെയ്യുന്നതിന് ഒരു പ്രധാന കാരണം ഫിറ്റായിരിക്കുക എന്നതാണ്. രണ്ടാമത്തേത് മാനസികാരോ​ഗ്യം. എനിക്ക് രാത്രി നന്നായി ഉറങ്ങണം. ജിബിൻ (ട്രെയിനർ) എടുപ്പിക്കുന്ന പണിക്ക് രാത്രി 9.30,10 മണിക്ക് നമ്മൾ ക്ഷീണിച്ച് ഉറങ്ങിപ്പോവും. അതുകൊണ്ട് റെ​ഗുലറായി വർ‍ക്കൗട്ട് ചെയ്യുന്നു. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്. മുന്നോട്ട് പോയാൽ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. 

ഒരു ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും കുറച്ച് ഹെൽത്തിയായിരിക്കണമെന്നുണ്ട്. അതാണ് ജിമ്മിൽ പോകാനുള്ള പ്രധാന മോട്ടിവേഷനെന്നും അഞ്ജു പറയുന്നു. വർക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടൻമാരുണ്ട്. അത് ആരാണെന്ന് മനസിലായിക്കാണും. ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻ‌സ്റ്റ​ഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ആ ചേ‌ട്ടൻ മെസേജ് അയക്കും. 

അയാൾ ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നെന്നും അഞ്ജു പറയുന്നു. അടുത്തിടെയായി സെലിബ്രിറ്റികളെ വർക്കൗ‌ട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്നറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി നടിമാർക്കൊപ്പം ഇയാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇയാളെയാണ് പേരെടുത്ത് പറയാതെ അഞ്ജു ജോസഫ് പരാമർ‍ശിച്ചതെന്ന് സൂചനയുണ്ട്. 

അടുത്തിടെയാണ് അഞ്ജു ജോസഫ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. വിവാഹ മോചനത്തെക്കുറിച്ച് ​ഗായിക സംസാരിച്ചു. ടെലിവിഷൻ പ്രോ​ഗ്രാമുകളുടെ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു വിവാഹം ചെയ്തത്. വേർപിരിയൽ വിഷമകരമാണെന്ന് അഞ്ജു തുറന്ന് പറഞ്ഞു. എല്ലാ റിലേഷൻഷിപ്പും അവസാനിക്കുമ്പോൾ വേദനയുണ്ടാകും. 

അത് പാർട്ണറോ മാതാപിതാക്കളോ ആരുമായിട്ടുള്ളതാണെങ്കിലും അങ്ങനെയാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതിൽ നിന്ന് പുറത്ത് കടക്കാൻ ബുദ്ധിമുട്ടാണെന്നും അഞ്ജു ജോസഫ് വ്യക്തമാക്കി. ​ഗുഡ് ​ഗേൾ സിൻഡ്രം ഉള്ളത് കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്താൻ സമയമെടുത്തു. ഞാൻ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നു. അതിനാൽ ഈ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ചെയ്യണമെന്ന പ്രഷർ താൻ സ്വയമെടുത്തെന്നും അഞ്ജു ജോസഫ് തുറന്ന് പറഞ്ഞു. പറ്റിയ ആളെ ലഭിച്ചാൽ രണ്ടാമത് വിവാഹിതയാകുമെന്നും അഞ്ജു ജോസഫ് അന്ന് വ്യക്തമാക്കി. കരിയറിലേക്കാണ് അഞ്ജു ഇന്ന് ശ്രദ്ധ നൽകുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/214225/anjujoseph-open-up-about-famous-gym-trainers-message-her-words-goes-viral)