മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; വാക്കുകൾ വീണ്ടും ചർച്ചയാവുന്നു
Jan 18, 2022 12:15 PM | By Susmitha Surendran

ഏറെ ഞെട്ടലോടെയാണ് ധനുഷ് - ഐശ്വര്യ വിവാഹമോചനം പ്രേക്ഷകർ ശ്രവിച്ചത്. ഇനിയും ഇത് പൂർണ്ണമായി ഉൾക്കൊള്ളാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. വിവാഹമോചനത്തിന്റെ കാരണം ചോദിക്കുന്നതിനൊടൊപ്പം താരകുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.

18 വർഷത്തെ നീണ്ട വിവാഹജീവിതമാണ് ധനുഷും ഐശ്വര്യയും അവസാനിപ്പിച്ചിരിക്കുന്നത്. ഇവർക്ക് യാത്ര. ലിംഗ എന്നിങ്ങനെ രണ്ട് ആൺമക്കളുമുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു രജനിയുടെ ഇളയമകൾ സൗന്ദര്യയുടെ രണ്ടാം വിവാഹം.

ധനുഷും ഐശ്വര്യയും ചേർന്ന് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. ഒരു കോമൺ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. വളർച്ചയുടേയും മനസ്സിലാക്കലിന്റേയും യാത്രയായിരുന്നെന്നും ഇപ്പോൾ തങ്ങളുടെ വഴികൾ പിരിയുന്ന സമയമാണെന്ന് പറഞ്ഞ് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. താരങ്ങളുടെ വാക്കുകൾ പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു വിവാഹ മോചനം.

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ...

''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.

പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്നാണ് ഐശ്വര്യയും ധനുഷും പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ധനുഷ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹമോചനത്ത കുറിച്ച് ആരാധകരെ അറിയിച്ചത്.‌ അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന്റെ കാരണമാണ് അധികം പേരും ചോദിക്കുന്നത്. ശരിക്കും ഞെട്ടിപ്പിച്ചെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് അധികം ആരാധകരും പറയുന്നത്. ഒപ്പം തന്നെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു.

ഇൻസ്റ്റഗ്രാം കമന്‌റ് ബോക്സ് മ്യൂട്ട് ചെയ്യുകയോ ധനുഷുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തിട്ടില്ല. കൂടാതെ ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെയാണ് ഇൻസ്റ്റഗ്രാമിലെ പേരും. 

വിവാഹമോചനം ചർച്ചയാകുമ്പോൾ മൂന്ന് മാസങ്ങൾക്ക് മുൻപ് ‌ ഐശ്വര്യ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറൽ ആകുന്നത്. പോയ വർ‌ഷം മികച്ച നടനുളള ദേശീയ പുരസ്കാരം ധനുഷിനായിരുന്നു ലഭിച്ചത്. കൂടാതെ ആ വർഷം രജനികാന്തിനെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ഇരുവരും ഒന്നിച്ചെത്തിയാണ് പുരസ്കാരം സ്വീകരിച്ചത്. ഹൃദയസ്പർശിയായ വാക്കുകൾക്കൊപ്പമാണ് അച്ഛനും ധനുഷിനോടൊപ്പമുള്ള ചിത്രം അന്ന് ഐശ്വര്യ പങ്കുവെച്ചത്. ''അവർ എന്റേതാണ്... ഇത് ചരിത്രം''...എന്നായിരുന്നു കുറിച്ചത്. അഭിമാനമുള്ള മകൾ അഭിമാനമുള്ള ഭാര്യ... എന്നീ ഹാഷ് ടാഗും പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച് കേവലം മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിയുന്നത്. 


This is what Aishwarya said about Dhanush months ago; The words are discussed again

Next TV

Related Stories
#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

Apr 22, 2024 01:42 PM

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ...

Read More >>
vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

Apr 20, 2024 05:26 PM

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി...

Read More >>
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
Top Stories