---
title: "#balanknairson | നടൻ ബാലൻ കെ നായരുടെ മകൻ അന്തരിച്ചു"
english_title: "#actor #balanknairs #son #passes #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214183/actor-balanknairs-son-passes-away"
published_at: "2024-06-23T08:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677939d563b7_balanknair.jpg"
keywords: []
---

# #balanknairson | നടൻ ബാലൻ കെ നായരുടെ മകൻ അന്തരിച്ചു

> **Lead Summary:** **നടൻ **പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ.

## Article Content

**നടൻ **പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ.

വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അം​ഗവും ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അം​ഗവുമായിരുന്നു.

അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്, ​ഗോപികൃഷ്ണൻ. സഹോദരങ്ങൾ: ആർ ബി അനിൽ കുമാർ (എസ്ടിവി ചാനൽ എംഡി), ആർ ബി മേഘനാഥൻ (നടൻ), സുജാത, സ്വർണലത.

### Related Links & Sources
- [Original Story Source](https://moviemax.in/news/214183/actor-balanknairs-son-passes-away)