---
title: "ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ് -ശോഭന "
english_title: "I thought that costume would be too bad; Shobhana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2140/i-thought-that-costume-would-be-too-bad-shobhana"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/604a1d95e4cad_shobhana.jpg"
keywords: []
---

# ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ് -ശോഭന 

> **Lead Summary:** മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ ചേലയുടുക്കുന്ന വേഷം ശോഭന നിരസിച്ചതിന്റെ വെളിപ്പെടുത്തലുമായി ജോൺ പോൾ രംഗത്തെത്തി .1980- 2000 കാലഘട്ടത്തിൽ ശോഭന മലയാള സിനിമയിൽ സജീവമായിരുന്നു.ചെറിയ സമയം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന വെള്ളിത്തിരയിൽ എത്തിയത്.

## Article Content

മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ ചേലയുടുക്കുന്ന വേഷം ശോഭന നിരസിച്ചതിന്റെ വെളിപ്പെടുത്തലുമായി ജോൺ പോൾ രംഗത്തെത്തി .1980- 2000 കാലഘട്ടത്തിൽ ശോഭന മലയാള സിനിമയിൽ സജീവമായിരുന്നു.ചെറിയ സമയം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന വെള്ളിത്തിരയിൽ എത്തിയത്.

ശോഭനയെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തായ ജോണ്‍പോള്‍. വനിതയുടെ 'ഓര്‍മ്മയുണ്ട് ഈ മുഖം' എന്ന സ്പെഷ്യല്‍ പംക്തിയിലാണ് ഈ അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജോണ്‍പോള്‍ വെളിപ്പെടുത്തുന്നത്.

ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ...അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം 'മധുമതി'യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്‍റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവൾ കാടിന്‍റെ പരിസരത്തെ പെൺകുട്ടിയാണല്ലോ.

> 'മധുമതി'യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. "ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു".

### Related Links & Sources
- [Original Story Source](https://moviemax.in/news/2140/i-thought-that-costume-would-be-too-bad-shobhana)