#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു

#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു
Jun 21, 2024 09:02 PM | By Susmitha Surendran

(moviemax.in)  വിവാഹാഘോഷങ്ങൾ വളരെ സന്തോഷകരമായി നടത്താനാണ് പൊതുവിൽ എല്ലാവരും ഇഷ്ടപ്പെടുക. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന സുന്ദര നിമിഷങ്ങളാണ് വിവാഹ ദിവസത്തിൽ വധുവും വരനും ആഗ്രഹിക്കുക. കഴിഞ്ഞ കുറച്ച് നാളുകളായി കാര്യങ്ങൾ അല്പം മാറിമറിഞ്ഞിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.

കാരണം വിവാഹ വേദിയിൽ വെച്ച് തന്നെ വധുവും വരനും തമ്മിൽ കലഹിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

ഏതാനും ദിവസങ്ങൾ മുൻപാണ് വിവാഹ വേദിയിൽ വച്ച് ബലംപ്രയോഗിച്ച് വരൻ മധുര പലഹാരം നൽകാൻ ശ്രമിച്ചതിൽ പ്രകോപിതയായ വധു വരനെ അടിച്ച വീഡിയോ പുറത്തുവന്നത്.

വരൻ വധുവിനെ ലഡു കഴിക്കാൻ നിർബന്ധിക്കുന്നു. തയ്യാറല്ലാതിരുന്ന വധുവിനെ നിർബന്ധപൂർവ്വം വായിൽ ലഡു വച്ചുകൊടുക്കുന്നു. ദേഷ്യം വന്ന വധു വരനെ അടിക്കുന്നതാണ് വീഡിയോയിൽ.

നിരവധി ആളുകളാണ് ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ കണ്ടത്. എന്നാലും, ഇങ്ങനെയൊക്കെ വിവാഹദിവസം നടക്കുമോ, ഇത് ഒറിജിനൽ സംഭവം തന്നെയാണോ എന്ന് ചോദിച്ചവരും ഉണ്ട്.

സമാനമായ രീതിയിൽ മറ്റൊരു സംഭവം കൂടി സാമൂഹികമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഈ വൈറൽ വീഡിയോയിലും വില്ലൻ ലഡു തന്നെയാണ്.

വിവാഹ ചടങ്ങുകളുടെ ഭാഗമായി ആദ്യം വധു വരന്റെ വായിൽ ലഡു വച്ചുകൊടുക്കുന്നു. അയാൾ അത് പകുതി കടിച്ചതിനുശേഷം ബാക്കി വധുവിന്റെ വായിൽ വെച്ചുകൊടുക്കുന്നു.

എന്നാൽ, അത് അത്ര ഇഷ്ടപ്പെടാതെ വധു വരന്റെ കൈ തട്ടിമാറ്റുന്നുണ്ട്. വരൻ വധുവിനെ നിർബന്ധിച്ച് ലഡു കഴിപ്പിക്കുന്നതും കാണാം.

#groom #grabs #his #hair #eat #laddu #bride #shakes #her #hand

Next TV

Related Stories
#viral | ആണാണെന്ന് കരുതിയ പാമ്പിന് ഇണയില്ലാതെ തന്നെ 14 കുഞ്ഞുങ്ങൾ

Jun 27, 2024 02:27 PM

#viral | ആണാണെന്ന് കരുതിയ പാമ്പിന് ഇണയില്ലാതെ തന്നെ 14 കുഞ്ഞുങ്ങൾ

പാമ്പിൻകുഞ്ഞുങ്ങളുണ്ടായ ദിവസം ഒരു വിദ്യാർത്ഥിയാണ് സ്റ്റാഫം​ഗത്തോട് ഇവിടെയാകെ പാമ്പിൻകുഞ്ഞുങ്ങളുണ്ട് എന്ന്...

Read More >>
#Viral | ഉത്തരക്കടലാസ് വൈറൽ, ഹൃദയത്തിൽ ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിവരെന്ന് വിദ്യാർത്ഥി

Jun 26, 2024 04:48 PM

#Viral | ഉത്തരക്കടലാസ് വൈറൽ, ഹൃദയത്തിൽ ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിവരെന്ന് വിദ്യാർത്ഥി

മറ്റൊരാൾ പറഞ്ഞത്, സ്റ്റുഡന്റ് റോക്ഡ്, ടീച്ചർ ഷോക്ക്ഡ്...

Read More >>
#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

Jun 25, 2024 07:56 PM

#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

ഇവരെ കണ്ടാൽ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നില്ല. അതിനാൽ, ഇവർ തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത് എന്നാണ്...

Read More >>
#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്

Jun 25, 2024 05:50 PM

#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്

കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത്...

Read More >>
#viral | എന്റമ്മോ, വെണ്ടക്കയ്ക്ക് 650, പാവക്കയ്ക്ക് 1000 രൂപ; യുവതിയുടെ വീഡിയോ വൈറൽ

Jun 25, 2024 02:07 PM

#viral | എന്റമ്മോ, വെണ്ടക്കയ്ക്ക് 650, പാവക്കയ്ക്ക് 1000 രൂപ; യുവതിയുടെ വീഡിയോ വൈറൽ

കേരളത്തിലെ പച്ചക്കറി വിലയ്ക്ക് കാരണമായത് തമിഴ് നാട്ടിൽ നിന്നും പച്ചക്കറി വരുന്നത് കുറഞ്ഞതാണ് എന്നും കച്ചവടക്കാർ...

Read More >>
#viral |  ജോലിയും രാജിവച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കെന്ന് ഭർത്താവ്, പക്ഷെ യുവതിയുടെ മറുപടി; വൈറൽ

Jun 25, 2024 02:02 PM

#viral | ജോലിയും രാജിവച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കെന്ന് ഭർത്താവ്, പക്ഷെ യുവതിയുടെ മറുപടി; വൈറൽ

ജോലിയും രാജി വച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനോട് അയാളുടെ കമ്പനിയുടെ പകുതിയാണ് അവൾ...

Read More >>
Top Stories

News Roundup