#firozkhan |ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്

#firozkhan |ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്
Jun 21, 2024 01:26 PM | By Susmitha Surendran

 (moviemax.in)  വീണ്ടുമൊരു തവണ കൂടി മലയാളത്തിലെ ബിഗ് ബോസ് സീസണ്‍ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയൊരു സീസണായിരുന്നു ഇത്തവണ. ഒന്ന് മാറ്റി പിടിക്കാം എന്ന ഡയലോഗുമായി വന്ന ഷോ ശരിക്കും അത് തന്നെയാണ് ചെയ്തത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കണ്ടെന്റുകളും നല്‍കിയ ജാസ്മിന്‍ വിജയിക്കുമെന്ന് എല്ലാവരും കരുതി. 

എന്നാല്‍ മൂന്നാം സ്ഥാനമാണ് ജാസ്മിന് ലഭിച്ചത്. ഈ സീസണിലെ ബിസിനസ് മൊത്തം ജാസ്മിനിലൂടെയാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് ഫിറോസ് ഖാന്‍.


മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ജാസ്മിന്‍ വിജയിക്കുമെന്ന് വിചാരിച്ചിരുന്ന ആളാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച്  നല്‍കിയ അഭിമുഖത്തിലൂടെ ഫിറോസ് തുറന്ന് പറയുകയാണ്. 

ജാസ്മിന് കപ്പ് കൊടുക്കണമെന്ന് പറയാനുണ്ടായ കാരണത്തെ കുറിച്ചാണ് ഫിറോസ് സംസാരിച്ചത്. ഈ സീസണിന്റെ അവസാനത്തെ ഒന്ന് രണ്ട് എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാം ഞാന്‍ കണ്ടിരുന്നു. തുടക്കത്തിലെ ഫൈനലില്‍ എത്തുമെന്ന് ഞാന്‍ പറഞ്ഞ ആളുകള്‍ തന്നെയാണ് ഇത്തവണ എത്തിയത്. പക്ഷേ അവരുടെ സ്ഥാനങ്ങള്‍ മാറി പോയി.

ഏറ്റവും മോശം സീസണായിരുന്നു ഇത്തവണ. ബിഗ് ബോസിന് പറ്റിയ മത്സരാര്‍ഥികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ജാസ്മിന്‍ ആദ്യമേ ഈ വൃത്തിക്കെട്ട ലവ് സ്ട്രാറ്റജിയിലേക്ക് പോയില്ലായിരുനനെങ്കില്‍ നല്ല മത്സരാര്‍ഥിയായിരുന്നു.


പക്ഷേ തുടക്കത്തിലേ അവളൊരു നെഗറ്റീവിലേക്ക് പോയി. കഴിഞ്ഞ ബിഗ് ബോസുകളെ അപേക്ഷിച്ച് ഇത്തവണ ആരുടെ പേരും എടുത്ത് പറയാന്‍ പറ്റില്ല. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് തോന്നിയത് ജാസ്മിനാണ്. 

കാരണം ജാസ്മിന്റെ ഏറ്റവും മോശം വശങ്ങള്‍ ഇവര്‍ ചിത്രീകരിച്ച് കാണിച്ചു. ഒരാള്‍ക്ക് പോസിറ്റീവും നെഗറ്റീവുമുണ്ട്. അതെങ്ങനെ വേണമെങ്കിലും നമുക്ക് കാണിക്കാം. ജാസ്മിന്‍ ചെയ്തതെല്ലാം നെഗറ്റീവ് മാത്രമാണോ? എന്നാല്‍ പുറത്ത് കാണിച്ചതൊക്കെ അത് മാത്രമാണ്. കുളിക്കുന്നില്ല, വൃത്തിയില്ല, ചായയില്‍ തുമ്മുന്നു ഇതൊക്കെയാണ് കാണിച്ചത്. 

അവരൊരു സ്ത്രീ കൂടിയായതിനാല്‍ ഇത് വലിയ രീതിയില്‍ ബാധിക്കും. ഒന്നുമില്ലെങ്കില്‍ ഇതൊക്കെ അവളുടെ വീട്ടുകാരെ പോലും വലിയ രീതിയില്‍ ബാധിക്കും.

പിന്നെ ലവ് സ്ട്രാറ്റജിയാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്നാല്‍ ഇരുപത്തിനാല് മണിക്കൂറും നമ്മള്‍ കണ്ടോണ്ട് ഇരുന്നതും അത് തന്നെയാണ്. ആ സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ എടുത്തതും ഇവരാണ്.

ഇവരെ വെച്ചാണ് ബിസിനസ് ചെയ്തതും. തീര്‍ച്ചയായിട്ടും ഈ സീസണ്‍ കൊണ്ട് പോയത് ഒരാളാണ്. നെഗറ്റീവ് കാണിച്ചാലും അതൊരു ഗെയിമാണ്. ജാസ്മിനെ പോലെ തനിക്കിഷ്ടം തോന്നിയ മത്സരാര്‍ഥികളില്‍ ഒരാള്‍ ജിന്റോയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും അദ്ദേഹമൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ലായിരുന്നു എന്നാണ് താരം പറയുന്നത്. 

#Now #firozkhan #speaking #openly #about #star #through #interview.

Next TV

Related Stories
#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

Sep 28, 2024 01:01 PM

#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍...

Read More >>
#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

Sep 28, 2024 07:59 AM

#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ്...

Read More >>
#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ്  '-അമൃത സുരേഷ്

Sep 27, 2024 02:36 PM

#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ് '-അമൃത സുരേഷ്

തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത്...

Read More >>
#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

Sep 27, 2024 01:26 PM

#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

ജീവിതത്തിന്റെ സോഴ്‌സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത്...

Read More >>
#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

Sep 27, 2024 11:32 AM

#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

വീഡിയോ വൈറലായതോടെ അവന്തികയെ ആശ്വസിപ്പിച്ച് അമൃതയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരും ആരാധകരുമെത്തി....

Read More >>
 #Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

Sep 26, 2024 08:31 PM

#Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

മകളെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല നിരന്തരം ഉന്നയിക്കുന്ന...

Read More >>
Top Stories










News Roundup