---
title: "#Anaswararajan |കിട്ടാത്ത മുന്തിരി പുളിക്കും, അല്ലേ? ആ സ്ത്രീ പരിഹാസച്ചിരിയോടെ അനുവിനോട് ചോദിച്ചു; അമ്മ പറയുന്നു"
english_title: "#Anaswara's #mother #UshaRajan #sharing #new #memory #her #childhood."
publisher: "moviemax.in"
canonical_url: "https://moviemax.in/news/213727/anaswaras-mother-usharajan-sharing-new-memory-her-childhood"
published_at: "2024-06-21T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752ee0352aa_anaswara.jpg"
keywords: []
---

# #Anaswararajan |കിട്ടാത്ത മുന്തിരി പുളിക്കും, അല്ലേ? ആ സ്ത്രീ പരിഹാസച്ചിരിയോടെ അനുവിനോട് ചോദിച്ചു; അമ്മ പറയുന്നു

> **Lead Summary:** ** **മലയാള സിനിമയിലെ മിന്നും താരമാണ് അനശ്വര രാജന്‍. ബാലതാരമായി കടന്നു വന്ന അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചു.

## Article Content

** **മലയാള സിനിമയിലെ മിന്നും താരമാണ് അനശ്വര രാജന്‍. ബാലതാരമായി കടന്നു വന്ന അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചു.

ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയാണ് അനശ്വര. ഇപ്പോഴിതാ അനശ്വര്യയുടെ കുട്ടിക്കാലത്തെ നോവുന്നൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് അമ്മ ഉഷ രാജന്‍.

 ഓര്‍മ്മക്കുറിപ്പിലാണ് അമ്മ പഴയ കാലം ഓര്‍ത്തെടുക്കുന്നത്. പണ്ട് തീരേ കുഞ്ഞായിരിക്കെ തന്റെ മകളെ ഒരു സ്ത്രീ പരിഹസിച്ചതിനെക്കുറിച്ചും കാലം എങ്ങനെയാണ് തങ്ങള്‍ക്ക് വേണ്ടി പദ്ധതിയൊരുക്കിയതെന്നും ആ അമ്മ പറയുന്നു. 

''അനു മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. കരിവളളൂരിലെ ഒരു വീട്ടില്‍ അനു കളിക്കാന്‍ പോകും. അവിടെയും രണ്ട് പെണ്‍കുട്ടികളാണുളളത്. ആ വീട്ടുകാര്‍ക്ക് അത് അത്ര ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല.

ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അനു കരഞ്ഞുകൊണ്ട് കയറി വരുന്നു. ഞാന്‍ കാരണം തിരക്കി'' ഉഷ പറയുന്നു. ആ കുട്ടിയുടെ അമ്മ അവളോട് നിനക്ക് റോഡ് സൈഡിലുളള വീടാണോ അതോ ഉളളിലേക്ക് കയറിയുളള വീടാണോ ഇഷ്ടം? എന്ന് ചോദിച്ചുവെന്നാണ് അനു പറഞ്ഞത്. 

'ഉളളിലേക്കുളള വീടാണ് ഇഷ്ടം എന്ന് അനു മറുപടി നല്‍കി. ഉടനെ ആ സ്ത്രീ ഒരു പരിഹാസച്ചിരിയോടെ അവളോട് 'കിട്ടാത്ത മുന്തിരി പുളിക്കും. അല്ലേ?' എന്ന് ചോദിച്ചുവെന്നാണ് അമ്മ പറയുന്നത്.

അത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. ''മോള് അത് കാര്യമാക്കണ്ട. അത് അവരുടെ സംസ്‌കാരം. നമ്മള്‍ ഹാപ്പിയായല്ലേ ജീവിക്കുന്നത്. നമുക്ക് ഇഷ്ടം ഇതാണ്.

നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക. അതാണ് വേണ്ടത്. ബാക്കിയെല്ലാം ദൈവം നോക്കികകൊളളും' എന്ന് മകളോട് പറഞ്ഞുവെന്നാണ് അമ്മ പറയുന്നത്. 

പക്ഷെ ദൈവം ആ കണ്ണീര് കണ്ടെന്നാണ് അമ്മ പറയുന്നത്. അധികം വൈകാതെ അച്ഛന് കെഎസ്ഇബിയില്‍ ജോലി കിട്ടി. പിന്നാലെ അവര്‍ ഹൈവേയില്‍ നല്ലൊരു വീട് എടുത്തു. പിന്നീട് അനു ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി എറണാകുളം മെട്രോ സിറ്റിയില്‍ സ്വന്തമായൊരു വീട് വാങ്ങി.

എന്നാല്‍ ഇന്ന് തങ്ങളെ മുറിവേല്‍പ്പിച്ച ആ വാക്കുകള്‍ ഉന്നും മനസിലൊരു നൊമ്പരപ്പൊട്ടാണെന്നാണ് അമ്മ പറയുന്നത്. പിന്നീട് നാട്ടില്‍ വീടുവെക്കാന്‍ തീരുമാനിച്ചപ്പോള്‍ അനുവും സഹോദരി അച്ചുവും പറഞ്ഞത് ''അത് വേണ്ടമ്മാ, കുറച്ച് ഉളളിലേക്ക് മാറിയാലും വയലിന്റെ അടുത്ത് വഴിയുളള ഒരു വീട് നോക്കിയാല്‍ മതി'' എന്നായിരുന്നുവെന്നും അമ്മ ഓര്‍ക്കുന്നുണ്ട്.

സാഹചര്യങ്ങള്‍ മാറിയിട്ടും കുട്ടികളുടെ മനസ് പഴയത് പോലെ തന്നെയാണെന്ന് മനസിലായി. അവരുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ ഞാനും തീരുമാനിച്ചു എന്നും അമ്മ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/213727/anaswaras-mother-usharajan-sharing-new-memory-her-childhood)