---
title: "#hannarejikoshy |ദേഷ്യപ്പെട്ടാൽ അവർക്ക് കണ്ടന്റ് കിട്ടും;  ആ ചോദ്യത്തോടെങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു  -ഹന്ന"
english_title: "#hannarejikoshy #reacts #inappropriate #question #interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213689/hannarejikoshy-reacts-inappropriate-question-interview"
published_at: "2024-06-21T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667519e6bd07f_hannah.jpg"
keywords: []
---

# #hannarejikoshy |ദേഷ്യപ്പെട്ടാൽ അവർക്ക് കണ്ടന്റ് കിട്ടും;  ആ ചോദ്യത്തോടെങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു  -ഹന്ന

> **Lead Summary:** **ഡിഎൻഎ **എന്ന സിനിമയുടെ പ്രമോഷൻന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഒരു യൂട്യൂബ് ചാനൽ അവതാരിക നടി ഹന്ന റെജി കോശിയോട് അനുചിതമായ ചോദ്യം ചോദിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

## Article Content

**ഡിഎൻഎ **എന്ന സിനിമയുടെ പ്രമോഷൻന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഒരു യൂട്യൂബ് ചാനൽ അവതാരിക നടി ഹന്ന റെജി കോശിയോട് അനുചിതമായ ചോദ്യം ചോദിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് ഹന്ന. ചോദ്യം കേട്ടയുടൻ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എന്നും ആ ചോദ്യം ഫ്രെയിം ചെയ്ത രീതി ശരിയായില്ലെന്നും ഹന്ന റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'ആ വ്യക്തി അവരുടേതായ കാഴ്ചപ്പാടാണ് പങ്കുവെച്ചത്. എന്നാൽ അത് ഫ്രെയിം ചെയ്ത രീതി ശരിയായില്ല. മുകളിൽ നിന്നുള്ള പ്രഷർ കൊണ്ടാണോ അത്തരമൊരു ചോദ്യം ചോദിച്ചതെന്ന് അറിയില്ല. എന്നാലും ആ ചോദ്യം ശരിയായില്ല.

ആ സംഭവത്തിന് ശേഷം ആ അവതാരിക ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ അവർ പറയുന്നത് താൻ ആഗ്രഹിച്ചത് മറ്റൊരു ഉത്തരമായിരുന്നു. ആ ഉത്തരത്തിൽ നിന്ന് വേറെ ചോദ്യങ്ങൾ ചോദിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നും അവർ പറഞ്ഞിട്ടുണ്ട്.

എല്ലാവർക്കും അവരുടേതായ ന്യായമുണ്ടാകും. എന്നാൽ പെട്ടെന്ന് ഇത്തരമൊരു ചോദ്യം കേൾക്കുമ്പോൾ നമുക്ക് ഒരു ഞെട്ടലുണ്ടാകും. ഒരു ജനറൽ ക്വസ്റ്റ്യനായി ആ ചോദ്യത്തെ ഫ്രെയിം ചെയ്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു,'

'ഞാൻ ചോദ്യം കേട്ടയുടൻ റിയാക്ട് ചെയ്തിരുന്നില്ല. കാരണം എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇതുവരെ ഒരു അഭിമുഖത്തിൽ പോലും ആരോടും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഒരു അഭിമുഖത്തിൽ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്,'

'ആ നിമിഷം അഷ്‌കർ പ്രതികരിച്ചു. അദ്ദേഹം പ്രതികരിച്ചപ്പോൾ എനിക്കും സംസാരിക്കാൻ സാധിച്ചു. ഈ ചോദ്യത്തെ അവഗണിച്ച് ഇറങ്ങിപോകാം എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ അഷ്‌കർ പ്രതികരിച്ചപ്പോൾ എനിക്കും പ്രതികരിക്കണം എന്ന് തോന്നി.

ആദ്യം എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. നമ്മൾ എത്രത്തോളം ദേഷ്യപ്പെടുന്നോ അത്രത്തോളം കണ്ടന്റ് കിട്ടുകയാണല്ലോ. എന്നാൽ അത് ശരിയായ പ്രവണതയല്ലെന്ന് തോന്നിയപ്പോൾ പ്രതികരിച്ചു.

ആ അവതാരിക ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് വിശദീകരണം നടത്തി. എന്നാൽ അത് എന്നെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയില്ല,' ഹന്ന റെജി കോശി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/213689/hannarejikoshy-reacts-inappropriate-question-interview)