---
title: " "വാതിൽ "  ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു."
english_title: "door-is-set-to-release-in-the-first-week-of-april"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2135/door-is-set-to-release-in-the-first-week-of-april"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6040f62eac4b1_vathil.jpg"
keywords: []
---

#  "വാതിൽ "  ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

> **Lead Summary:** > രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു. പ്രശസ്ത സിനിമാ താരമായ വിജയൻ .വി.നായരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

## Article Content

> രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു. പ്രശസ്ത സിനിമാ താരമായ വിജയൻ .വി.നായരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മികച്ച നടനുള്ള അക്കാദമി അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയും , 45 വർഷത്തോളം ചലചിത്ര , നാടക മേഖലകളിൽ പ്രവർത്തിച്ച് വരികയും ചെയ്യുന്നയാളാണ് വിജയൻ.വി.നായർ . ഫ്ലവേർസ്, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം പാർവണ അരുണും മറ്റൊരു പ്രധാന കഥാപാത്രമാവുന്നു.

സുനിത നായർ നിർമ്മിക്കുന്ന, ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ക്യാമറാമാൻ ജഗന്ത് .വി .റാം എഡിറ്റിങ്ങ് റോബിൻ കെ. ജോസ്, സംഗീതമൊരുക്കുന്നത് സാജൻ .കെ. റാം. കലാസംവിധാനം :വരദ നാരായണൻ കൂടാതെ അണിയറയിൽ ഒട്ടേറെ പരിചയ സമ്പന്നരും, പുതുമുഖങ്ങളും അണിനിരക്കുന്നു.

കാസർകോഡ് ,കാഞ്ഞങ്ങാട്, പെരിയ പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ കൊച്ചു ചിത്രം നമുക്ക് മുന്നിലേക്ക് എത്തുന്ന ശക്തമായ ഒരു പ്രമേയവുമായാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/2135/door-is-set-to-release-in-the-first-week-of-april)