---
title: "#shwethamenon |'ആദ്യ വിവാഹ ബന്ധം പിരിയാൻ കാരണം; വിവാഹ നിശ്ചയത്തിനും അച്ഛൻ ചോദിച്ചതാണ്; ഞാൻ സെലിബ്രേഷനിൽ ആയിരുന്നു'"
english_title: "#reason #dissolution #first #marriage #Father #asked #engagement #celebration'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213310/reason-dissolution-first-marriage-father-asked-engagement-celebration"
published_at: "2024-06-19T22:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667308c397ab6_swetha.jpg"
keywords: []
---

# #shwethamenon |'ആദ്യ വിവാഹ ബന്ധം പിരിയാൻ കാരണം; വിവാഹ നിശ്ചയത്തിനും അച്ഛൻ ചോദിച്ചതാണ്; ഞാൻ സെലിബ്രേഷനിൽ ആയിരുന്നു'

> **Lead Summary:** ** **കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്വേത മേനോൻ ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. ശ്രീവത്സൻ മേനോൻ എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലായിരുന്നു വിവാഹം. ഒരു മകളുമുണ്ട്.

## Article Content

** **കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്വേത മേനോൻ ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. ശ്രീവത്സൻ മേനോൻ എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലായിരുന്നു വിവാഹം. ഒരു മകളുമുണ്ട്.

ശ്വേതയുടെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. ബോളിവുഡ് നടൻ ബോബി ബോൻസ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേതയിപ്പോൾ. 

അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോൻസ്ലെയെന്ന് ശ്വേത പറയുന്നു. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.

 അച്ഛൻ വിവാഹത്തെ എതിർത്ത് പറഞ്ഞി‌ട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കിൽ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു. 

ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ എന്ത് പറഞ്ഞാലും നെ​ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛൻ എപ്പോഴും പറയാറ്. ഇന്ന് ഞാനും ഒരു പാരന്റാണ്. എനിക്ക് മനസിലാക്കാം. കമ്മ്യൂണിക്കേഷൻ പ്രധാനമാണെന്ന് ഇന്ന് എല്ലാവരോടും ഞാൻ പറയും. അച്ഛനോ അമ്മയോ ആയി കൊമ്പത്തിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ലെവലിൽ വന്ന് നമ്മൾ അവരോട് സംസാരിക്കണം. 

അച്ഛൻ ഓക്കെ പറഞ്ഞത് കൊണ്ട് ഞാൻ ആ സെലിബ്രേഷനിൽ ആയിരുന്നു. അച്ഛൻ നെ​ഗറ്റീവായി പറയാൻ ഉദ്ദേശിക്കുകയാണെന്ന് ഞാൻ മനസിലാക്കിയില്ല. എൻ​ഗേജ്മെന്റിന് പോകുന്ന സമയത്ത് അച്ഛൻ റൂമിൽ വന്നു. ഞാൻ റെഡി ആവുകയാണ്. 

നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാൽ മതിയായിരുന്നു. നെ​ഗറ്റീവ് എന്റെ മനസിൽ ഇടാതെ എന്റെ തീരുമാനമായത് മാറ്റി.

തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്. പക്ഷെ ഇന്ന് ബോബി വിളിക്കുമ്പോൾ കളിയാക്കി എന്തൊരു മണ്ടൻമാരായിരുന്നു നമ്മൾ എന്നൊക്കെ പറയാറുണ്ടെന്നും ശ്വേത വ്യക്തമാക്കി. 

ഒരുമിച്ചാകുമ്പോൾ ഞാനും അദ്ദേഹവും നല്ല വ്യക്തികൾ ആയിരുന്നില്ല. മൂപ്പർക്ക് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല.

റൊമാൻസിൽ നമ്മൾ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമാണ്. സ്നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാൻ പറയാറുണ്ട്.

ആൾക്കാർ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാൻ പാടില്ല. എന്റെ കുറേ ഫ്രണ്ട്സ് കല്യാണം കഴിച്ചു, അപ്പോൾ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ഇപ്പോഴത്തെ ഭർത്താവ് ശ്രീകുമാർ നൽകുന്ന സെക്യൂരിറ്റി കൊണ്ടാണ് മുൻ ഭർത്താവിന്റെ കോൾ എടുത്ത് സംസാരിക്കാനും കളിയാക്കാനും പറ്റുന്നതെന്ന് ശ്വേത പറഞ്ഞു. ശ്രീയും അച്ഛനും തമ്മിൽ നല്ല അടുപ്പമായിരുന്നു. പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോൻ-മേനോൻ ബോണ്ടിം​ഗ് അവർക്കിടയിൽ ഉണ്ടായെന്നും ശ്വേത വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/213310/reason-dissolution-first-marriage-father-asked-engagement-celebration)