---
title: "പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക് "
english_title: "A task for Bigg Boss contestants who went unnoticed while talking about Outer World Scene 2"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2133/a-task-for-bigg-boss-contestants-who-went-unnoticed-while-talking-about-outer-world-scene-2"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/603120ed84a87_big 2.jpg"
keywords: []
---

# പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക് 

> **Lead Summary:** പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും അറിയാതെ ജീവിക്കുന്ന കുറച്ചു പേരുണ്ട്.അവരാണ് ബിഗ് ബോസ് മത്സരാർത്ഥികള്‍.സീരിയലിലും സോഷ്യൽ മീഡിയയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതരായവർ മാത്രമല്ല വിവിധ മേഖലകളിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചവരും ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്.

## Article Content

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും അറിയാതെ ജീവിക്കുന്ന കുറച്ചു പേരുണ്ട്.അവരാണ് ബിഗ് ബോസ് മത്സരാർത്ഥികള്‍.സീരിയലിലും സോഷ്യൽ മീഡിയയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതരായവർ മാത്രമല്ല വിവിധ മേഖലകളിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചവരും ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്. ദൃശ്യം 2 ന്റെ പരസ്യം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഭാഗ്യലക്ഷ്മിയായിരുന്നു പരസ്യം എല്ലാവർക്കുമായി തുറന്നുകാണിച്ചത്.ദൃശ്യം 2 വരുന്നതിനെക്കുറിച്ചും മുന്നണിയിലും പിന്നണിയിലുമൊക്കെയായി പ്രവർത്തിക്കുന്നവരെക്കുറിച്ചും ബിഗ് ബോസ് മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. മണിക്കുട്ടനായിരുന്നു രസകരമായ ടാസ്ക്കിനെക്കുറിച്ച് വായിച്ചത്.

ദൃശ്യം 2ന്റെ കഥ എങ്ങനെയായിരിക്കുമെന്ന് അവതരിപ്പിക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത്. 4 പേരടങ്ങുന്ന ടീമായി വേണംം ടാസ്ക്ക് ചെയ്യാൻ. മോഹൻലാലിന് മുന്നിൽ കഥ അവതരിപ്പിക്കാം. തിരഞ്ഞെടുക്കുന്ന ടീമിന് സമ്മാനമുണ്ടായിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2133/a-task-for-bigg-boss-contestants-who-went-unnoticed-while-talking-about-outer-world-scene-2)